ആഘോഷം പിന്നീടാവാം; മധുവേട്ടെൻറ രോഗം ആദ്യം സുഖമാവട്ടെ
text_fieldsകാഞ്ഞങ്ങാട്: പെരുന്നാളിനും വിഷുവിനുമൊക്കെ പുത്തനുടുപ്പുകൾ നമുക്ക് പിന്നീട് വാങ്ങാം, മധുവേട്ടൻ അവശനാണ്. അലാമിപ്പള്ളി പതിനാറാം വാർഡ് ഒരുമ കുടുംബശ്രീ കീഴിലുള്ള ആരാമം ബാലസഭയിലെ കുട്ടികളുടെ വാക്കുകളാണിത്. ലഭിച്ച കൈനീട്ടം ഉൾപ്പെടെ കുടുക്ക പൊട്ടിക്കുമ്പോൾ മനസ്സ് നിറയെ പല ആഗ്രഹങ്ങളായിരുന്നു ആ പിഞ്ചുകുട്ടികൾക്ക്.
മുർഷിദ, സിദ്ര, ആർജവ് മോഹൻദാസ്, ശിവാനി, ശ്രീനന്ദ, മുബഷിറ, റമീസ്, ആദില, ഫാത്തിമ തുടങ്ങിയവർ ചേർന്ന് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാതക്ക് നൽകി. കുടുക്കയിൽ പണം നിറഞ്ഞപ്പോഴാണ്, അടമ്പിൽ താമസിക്കുന്ന മധു കാൻസർ ബാധിച്ച് ചികിത്സക്കായി കഷ്ടപ്പെടുന്നത് അറിഞ്ഞത്.
തങ്ങളുടെ ആഗ്രഹങ്ങൾ മാറ്റിവെച്ച്, തൊട്ടടുത്ത ദിവസം തന്നെ കുടുക്കയിലെ മുഴുവൻ തുകയും കുടുംബത്തിന് കൈമാറാമെന്ന് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാതയെ അറിയിക്കുകയായിരുന്നു. കൗൺസിലർമാരായ കെ. സരസ്വതി, പി. സുശീല എന്നിവർ സംബന്ധിച്ചു.
ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമായ മധുവിന് കാൻസർ പിടിപെട്ട് കുടുംബം ദുരിതത്തിലാണ്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഇവർ വാടകവീട്ടിലാണ് താമസിക്കുന്നത്. ചികിത്സക്കും മരുന്നിനുമായി വൻ തുക ചെലവുവരുന്ന ഈ കുടുംബം പാലിയേറ്റിവിെൻറയും കുടുംബശ്രീയുടെയും അംഗങ്ങളുടെ സഹായത്താലാണ് മുന്നോട്ടുപോകുന്നത്.
ഇപ്പോൾ ഇവർ താമസിക്കുന്ന വീടിെൻറ വാടക കൊടുക്കുന്നത് യൂത്ത് വോയിസ് ചാരിറ്റബിൾ ട്രസ്റ്റാണ്. ഭാരിച്ച ചികിത്സാ ചെലവിനൊപ്പം, രണ്ട് പെൺമക്കളെയും ചേർത്തുപിടിച്ച് ഏതുനിമിഷവും ഇറങ്ങിപ്പോവേണ്ടിവരുന്ന വീട്ടിൽ കഴിയുകയാണ് ഈ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.