ജെ.ഡി.എസ് നേതാവിന്റെ വീടിനുനേരെ ആക്രമണം
text_fieldsകാഞ്ഞങ്ങാട്: ജെ.ഡി.എസ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി ദിലീപ് മേടയിലിന്റെ വീടിനുനേരെ ആക്രമണം. വീടിന്റെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. മാവുങ്കാൽ ആനന്ദാശ്രമത്തിനടുത്ത് രാംനഗർ ഹൈസ്കൂളിന് പിറകുവശത്തുള്ള വീടിനു നേരെയാണ് ആക്രമണം. കഴിഞ്ഞദിവസം രാത്രി 12.30നാണ് സംഭവം. ദിലീപും ഭാര്യ പ്രമീളയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ ഉറക്കത്തിലായിരുന്നു. കിടപ്പുമുറിയിലെ രണ്ട് ജനലുകളുടെ ചില്ലുകൾ കല്ലേറിൽ തകർന്നു.
വീടിന്റെ ഭിത്തിയിലടക്കം ഏറുകൊണ്ട പാടുണ്ട്. ജനൽ ചില്ലുകൾ ദേഹത്ത് തെറിച്ചുവീണെങ്കിലും പരിക്കേറ്റില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടി സജീവമായി ദിലീപ് പ്രവർത്തിച്ചിരുന്നു. അജാനൂർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കുടുംബയോഗങ്ങളിലടക്കം പങ്കെടുത്ത് സംസാരിച്ചിരുന്നു. ഈ വിരോധമാകാം ആക്രമണത്തിന് കാരണമായതെന്ന് കരുതുന്നു. ഹോസ്ദുർഗ് പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു.
നിയമത്തിന് മുന്നിലെത്തിക്കണം -എൽ.ഡി.എഫ്
കാഞ്ഞങ്ങാട്: മാവുങ്കാൽ രാംനഗർ ഗവ. ഹൈസ്കൂളിന് സമീപം താമസിക്കുന്ന ജനതാദൾ സെക്കുലർ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് മേടയിൽ ദിലീപിന്റെ വീടിനുനേരെ ശനിയാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തിൽ എൽ.ഡി.എഫ് ജില്ല കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ പ്രതിഷേധിച്ചു.
ശക്തിയായ കല്ലേറിൽ വീടിന്റെ ജനൽ ഗ്ലാസുകൾ തകർന്നു. ആ സമയത്ത് മുറിയിൽ ആരും ഇല്ലാതിരുന്നതിനാലാണ് മറ്റ് അനിഷ്ടസംഭവങ്ങൾ ഒഴിവായത്. ഈ ഹീനമായ ആക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കണംമെന്നും കെ.പി. സതീഷ് ചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.