Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightആശുപത്രിയിൽ എസ്.ഐയെ...

ആശുപത്രിയിൽ എസ്.ഐയെ കൈയേറ്റം ചെയ്യാൻ ശ്രമം

text_fields
bookmark_border
arrest
cancel

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ബേ​ഡ​കം എ​സ്.​ഐ പ്ര​ദീ​ഷി​നെ കൈയേറ്റം ചെ​യ്യാ​ൻ ശ്ര​മം. മ​ദ്യ ല​ഹ​രി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച് പി​ടി​യി​ലാ​യ പ്ര​തി​യു​മാ​യി ബേ​ഡ​കം ഇ​ൻ​സ്പെ​ക്ട​ർ ദാ​മോ​ദ​ര​നൊ​പ്പം ജി​ല്ല ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന​ക്കെ​ത്തി​ച്ച​പ്പോ​ഴാ​ണ് യു​വാ​വ് കൈയേറ്റ​ത്തി​ന് ശ്ര​മി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് എ​സ്.​ഐ​യെ പി​ടി​ച്ച് ത​ള്ളു​ക​യും അ​സ​ഭ്യം പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തുകയും ചെയ്തുവെന്നാണ് പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രി​വേ​ട​കം ചാ​ട​ക​ത്ത് സ്വ​ദേ​ശി നോ​ബി​ൻ അ​ഗ​സ്റ്റി​നെ​​തി​രെ കേ​സെ​ടു​ത്ത് ബേ​ഡ​കം പൊ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് കു​റ്റി​ക്കോ​ൽ ചാ​ട​ക​ത്ത് വെ​ച്ചാ​ണ് യു​വാ​വ് മ​ദ്യ ല​ഹ​രി​യി​ൽ സ്കൂ​ട്ട​ർ ഓ​ടി​ച്ച് പി​ടി​യി​ലാ​യ​ത്. സ്റ്റേ​ഷ​നി​ൽ​വെ​ച്ചും നോ​ബി​ൻ എ​സ്.​ഐ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​സ​ഭ്യം പ​റ​ഞ്ഞ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SIAttack
News Summary - Attempt to Attack SI in the Hospital
Next Story