Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightസൈ​ക്കി​ൾ മോ​ഷ​ണം...

സൈ​ക്കി​ൾ മോ​ഷ​ണം വ്യാ​പ​കം; പി​ന്നി​ൽ അ​ഞ്ചു കു​ട്ടി​ക​ൾ

text_fields
bookmark_border
Bicycles founded by the police
cancel
camera_alt

പൊലീസ് കണ്ടെടുത്ത സൈക്കിളുകൾ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ മുറ്റത്ത്

കാ​ഞ്ഞ​ങ്ങാ​ട്: സൈ​ക്കി​ൾ മോ​ഷ​ണം വ്യാ​പ​ക​മാ​യ​തോ​ടെ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് അ​ഞ്ചു കു​ട്ടി​ക​ളെ. എ​ട്ടു സൈ​ക്കി​ളു​ക​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. 10നും 18​നും ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ളാ​ണ് മോ​ഷ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. മാ​സ​ങ്ങ​ളാ​യി ന​ട​ന്ന സൈ​ക്കി​ൾ മോ​ഷ​ണം ചർച്ചയായതോടെ​യാ​ണ് സൈ​ക്കി​ളു​ട​മ​ക​ൾ പ​രാ​തി​യു​മാ​യി പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ത്ത​വ​രു​ടെ സൈ​ക്കി​ളും ക​ണ്ടെ​ത്തി. കു​ട്ടി​ക​ൾ സൈ​ക്കി​ളു​ക​ൾ 300ഉം 200​ഉം രൂ​പ വെ​ച്ച് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്ന് വി​ദ്യാ​ർ​ഥി​യു​ടെ സൈ​ക്കി​ൾ മോ​ഷ​ണം പോ​യി​രു​ന്നു. പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. തു​ട​ർ​ന്ന് അ​ന്ന​ത്തെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​പി. ആ​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക്ക്‌ പു​തി​യ സൈ​ക്കി​ൾ വാ​ങ്ങി​ക്കൊ​ടു​ത്തി​രു​ന്നു. അ​ന്നു​മു​ത​ൽ സൈ​ക്കി​ൾ മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ആ​വി​യി​ൽ പ​ല വീ​ടു​ക​ളി​ൽ​നി​ന്നും പ​ക​ൽ​സ​മ​യ​ത്ത് സൈ​ക്കി​ൾ മോ​ഷ​ണം പ​തി​വാ​യി. സ്റ്റേ​ഷ​നി​ൽ പ​രാ​തി​യെ​ത്തി​യ​തോ​ടെ പൊ​ലീ​സ് സി.​സി.​ടി.​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തി.

ആ​വി​യി​ൽ ഭാ​ഗ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ഞ്ചോ​ളം വീ​ടു​ക​ളി​ൽ​നി​ന്ന് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. ഇ​തോ​ടെ സൈ​ക്കി​ൾ മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള അ​ഞ്ചു കു​ട്ടി​ക​ളാ​ണ് മോ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​വ ആ​വി​യി​ൽ ഭാ​ഗ​ത്തു​ത​ന്നെ​യു​ള്ള ക​ട​യി​ൽ വി​റ്റ​താ​യും മ​ന​സ്സി​ലാ​യി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മോ​ഷ്ടി​ക്ക​പ്പെ​ട്ട എ​ട്ടു സൈ​ക്കി​ളു​ക​ൾ ക​ണ്ടെ​ത്തി ഉ​ട​മ​സ്ഥ​ർ​ക്ക് ന​ൽ​കി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod Newsbicycle theft
News Summary - Bicycle Theft
Next Story