മാലിന്യ സംസ്‌കരണത്തിന് ബൊക്കാഷി ബക്കറ്റുകള്‍
text_fieldsകാഞ്ഞങ്ങാട്: മാലിന്യ സംസ്‌കരണ പ്രതിസന്ധിക്ക് പരിഹാരമായി ബൊക്കാഷി ബക്കറ്റ് പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ. ഒരു ബക്കറ്റ് ഉപയോഗിച്ച് അടുക്കള മാലിന്യത്തെ എളുപ്പത്തില്‍ വളമാക്കി മാറ്റാന്‍ ബൊക്കാഷി ബക്കറ്റിലൂടെ സാധിക്കും.
വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭ ബൊക്കാഷി ബക്കറ്റ് വിതരണം നടത്തുക. കാഞ്ഞങ്ങാട് നഗരസഭയിലെ 1000 കുടുംബങ്ങള്‍ക്കാണ് ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്യുന്നത്. വിലയുടെ പത്ത് ശതമാനം ഉപഭോക്താക്കള്‍ നല്‍കണം.
ബാക്കി 90 ശതമാനം നഗരസഭ വഹിക്കും. ജൈവമാലിന്യം ബക്കറ്റില്‍ സൂക്ഷിച്ച് അതിലേക്ക് ബാക്ടീരിയ ചേര്‍ത്ത് വളമാക്കുന്ന രീതിയാണ് ബൊക്കാഷി. അടുക്കള മാലിന്യത്തെ ബൊക്കാഷിയിലൂടെ വളമാക്കി മാറ്റുമ്പോള്‍ ഒരു തരത്തിലുള്ള ദുര്‍ഗന്ധവും ഉണ്ടാകില്ല എന്നതാണ് പ്രത്യേകത.
മാലിന്യം ശേഖരിക്കാനുള്ള ബക്കറ്റ്, വേസ്റ്റ് പ്രസ്സര്‍, അരിപ്പ എന്നിവയാണ് ഒരു കിറ്റിലുണ്ടാവുക. ബൊക്കാഷി നിര്‍മാണത്തിനു വേണ്ട പ്രധാന ഘടകം ലാക്‌റ്റോബാസിലസ് ബാക്ടീരിയയാണ്. ഗുണപ്രദമായ ഈ സൂക്ഷ്മാണു അടങ്ങിയ പൊടിയും ബക്കറ്റിനൊപ്പം ലഭിക്കും.
ഇത് ഉപയോഗിച്ചാണ് മാലിന്യം കമ്പോസ്റ്റാക്കി മാറ്റുന്നത്. കമ്പോസ്റ്റ് നിർമിക്കാന്‍ ബക്കറ്റില്‍ ആദ്യം ശര്‍ക്കര ഇടണം. അതിനു മുകളില്‍ അരിപ്പ വെച്ച് അടക്കുക. പിന്നീട് ജൈവമാലിന്യം നിക്ഷേപിക്കാം. ബക്കറ്റ് നിറഞ്ഞ ശേഷം വായു കടക്കാതെ 15 ദിവസം അടച്ചു െവച്ചാല്‍ കമ്പോസ്റ്റ് തയാറാകും.
2800 രൂപയാണ് ഒരു ബൊക്കാഷി ബക്കറ്റിന്റെ വില.12 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഗുണഭോക്താക്കളുടെ പട്ടിക നഗരസഭ തയാറാക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.