മെമു ട്രെയിനിന് കാഞ്ഞങ്ങാട്ട് ഉജ്ജ്വല വരവേല്പ്
text_fieldsകാഞ്ഞങ്ങാട് സ്റ്റേഷനിലെത്തിയ ട്രെയിന്‍ ലോക്കോ പൈലറ്റ് രാജഷേ് ബാബുവിന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡൻറ് ടി. മുഹമ്മദ് അസ്ലം പൂച്ചെണ്ട് നല്കി സ്വീകരിക്കുന്നു
കാഞ്ഞങ്ങാട്: റിപ്പബ്ലിക് ദിനത്തില്‍ പുതുതായി ഓടിത്തുടങ്ങിയ മെമു ട്രെയിനിന് കാഞ്ഞങ്ങാട്ട് ഉജ്ജ്വല വരവേല്പ്. രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തിയ ട്രെയിന്‍ ലോക്കോ പൈലറ്റ് രാജഷേ് ബാബുവിന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡൻറ് ടി. മുഹമ്മദ് അസ്ലം പൂച്ചെണ്ട് നല്കി സ്വീകരിച്ചു. ചീഫ് സ്റ്റേഷന് മാസ്റ്റര്‍ സീതാറാം കോളി, അസോസിയേഷന് ട്രഷറര്‍ എം. സുദില്‍, ബാബു കോട്ടപ്പാറ എന്നിവരും നിരവധി യാത്രക്കാരും സംബന്ധിച്ചു. റെയില്‍വേ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും മധുരപലഹാരം നല്കുകയുണ്ടായി.
രാവിലെ 7.40ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 10.55നാണ് മംഗളൂരു സെൻട്രലിൽ എത്തുക. മംഗളൂരുവിൽ നിന്നുള്ള മടക്കയാത്ര വൈകീട്ട് 5.05ന് പുറപ്പെട്ട് 8.40ന് കണ്ണൂരിലെത്തും. അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷലായാണ് മെമു സർവിസ്. പഴയ മംഗളൂരു-കണ്ണൂർ പാസഞ്ചറിനു പകരമാണ് മെമു ഓടിക്കുന്നത്. പാലക്കാട്ടുനിന്ന് പുറപ്പെട്ട് കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന മെമു മംഗളൂരു വരെ നീട്ടണമെന്നാവശ്യപ്പെട്ട് ജില്ലയിൽ വ്യാപക പ്രതിഷേധമുണ്ടായിരുന്നു.
മെമുവിനുവേണ്ടി ഏറെ മുറവിളി കൂട്ടിയ കോട്ടിക്കുളത്ത് കൃത്യസമയത്തു തന്നെ ട്രെയിൻ എത്തി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ സ്വീകരണം നൽകി. ലോക്കോ പൈലറ്റിനെ ഷാൾ അണിയിച്ചും ഹാരാർപ്പണം ചെയ്തും ജനങ്ങൾ വരവേറ്റു.
മെമുവിന് നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മയും സ്വീകരണം നൽകി. മധുരപലഹാരങ്ങൾ വിതരണം ചെയ്തും സെൽഫി എടുത്തും ഘോഷയാത്ര നടത്തിയും മെമുവിെൻറ കന്നിയാത്ര ആഘോഷിച്ചു. ജനകീയ കൂട്ടായ്മ പ്രസിഡന്റ് നന്ദകുമാർ കോറോത്ത്, സെക്രട്ടറി കെ.വി. സുനിൽ രാജ്, സി.കെ.അബ്ദു സലാം, ടോംസൺ ടോം, ഗോപിനാഥൻ മുതിരക്കാൽ, എ.വി. പത്മനാഭൻ, ഇ. ഷീജ നായർ, സി.വി. സുരേഷ് ബാബു, പത്മനാഭൻ മാങ്കുളം, മനോജ് പള്ളിക്കര, വിനീഷ് തലക്കാട്ട്, എ. നാരായണൻ നായർ, കെ.കെ. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ഒരു ലോക്കോ പൈലറ്റ് മാത്രം, എൻജിന് ഘടിപ്പിക്കല്‍ പരിപാടിയില്ല
കാഞ്ഞങ്ങാട്: മെമ്മുവിന് ഒരുപാട് പ്രത്യേകതകളുണ്ട്. ഒരു ലോക്കോ പൈലറ്റ് മാത്രമായിരിക്കും. സാധാരണ പാസഞ്ചര്‍, എക്സ്പ്രസ് ട്രെയിനിനുള്ള രീതിയില്‍ എൻജിന് ഘടിപ്പിക്കല്‍ മെമുവിനുണ്ടാവില്ല. പൂജ്യത്തില്‍നിന്ന് 80 കിലോമീറ്റര്‍ വരെ വേഗത്തിലേക്ക് ഞൊടിയിടകൊണ്ടെത്താനാകും എന്നതും മറ്റൊരു ഗുണമാണ്. ഇത് കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ദൂരം താണ്ടാന്‍ സഹായിക്കുന്നു. മെമു തീവണ്ടിയില്‍ പരമാവധി യാത്ര ചെയ്യുന്നവരുടെ എണ്ണം 3,000 വരും.
സാധാരണ പാസഞ്ചര്‍ ട്രെയിനാണെങ്കില്‍ ഇതിന്റെ പകുതി പേര് മാത്രമാണ് വരുക. ബോഗികള്‍ 12 എണ്ണം12 ബോഗികളാണ് ഉണ്ടാകുക. മെമുവിന് സാധാരണ പാസഞ്ചര്‍ ട്രെയിനിന് പറയുന്ന രൂപത്തിലുള്ള ബോഗികള്‍ എന്ന പദത്തിന് പകരം കാര്‍ ബോഗികള്‍ എന്നാണ് ഉപയോഗിക്കുക. എൻജിന് സംവിധാനമുള്ള മൂന്നു മോട്ടോര്‍ കാര്‍ ബോഗികളും മെമു ട്രെയിനിനുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.