ഫുട്ബാൾ ടൂർണമെന്റിനിടെ സംഘർഷം: നിരവധി പേർക്ക് പരിക്ക്
text_fieldsകാഞ്ഞങ്ങാട്: ഫുട്ബാൾ ഗ്രൗണ്ടിൽ വിജയാഹ്ലാദം പ്രകടിപ്പിച്ച യുവാക്കളെ 25ഓളം പേരടങ്ങുന്ന സംഘം ആക്രമിച്ചു. പള്ളിക്കരയിലാണ് സംഭവം. പള്ളിക്കര പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ ബ്രദേഴ്സ് ക്ലബ് നടത്തുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിനിടെയാണ് സംഘർഷം. ബേക്കൽ കുന്നിലിൽ ശാലൂദിയ മൻസിലിലെ മുഹമ്മദ് സാജിദ് (40), പള്ളിക്കര ഖിള് രിയ നഗറിലെ അബ്ദുൽ ഖാദർ (40), കെ.എം. ഖിളിയാർ (36), എ.കെ. മൻസൂർ (24) എന്നിവരെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടക്കുന്നിലെ സൂഫി, ഹബീബ്, റമീസ്, അർഷാദ് എന്നിവർ ഉൾപ്പെടെ 25 പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഇതേ സംഭവത്തിൽ സംഘാടകരായ ബേക്കൽ ഹബീബ് മൻസിലിലെ ഹബീബി ഹബീബ് റഹ്മാൻ, സൂപ്പി സല എന്നിവരെ കസേരകൊണ്ട് ആക്രമിച്ചുവെന്ന പരാതിയിൽ ബേക്കൽ സ്വദേശികളായ ആഷിക്ക് കിളിർ, മുഹമ്മദ് സാജിദ്, ഷംനാസ്, മൻസൂർ, അബ്ദുൽഖാദർ എന്നിവർക്കെതിരെയും ബേക്കൽ പൊലീസ് കേസെടുത്തു. ടൂർണമെന്റിൽ ഹാപ്പി കിളിരിയ ടീം പരാജയപ്പെട്ട വിരോധത്തിലാണ് ആക്രമണമെന്ന് പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.