ബിപിൻ റാവത്തിെന്റ ഓർമകളിൽ സഹപാഠി
text_fieldsകാഞ്ഞങ്ങാട്: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിെൻറ ഓർമകളിൽ സഹപാഠി കാഞ്ഞങ്ങാട് മേലാങ്കോട്ടെ ബ്രിഗേഡിയർ കെ.എൻ. പ്രഭാകരൻ നായർ. 1991ൽ െവലിങ്ടണിൽ കുന്നൂരിലെ കോളജിൽ ഒരേ ക്ലാസിലാണ് ഇരുവരും ഒരുവർഷം ആർമി ഓഫിസർ കോഴ്സ് പൂർത്തിയാക്കിയത്. ഇരുവരും ഈ സമയം മേജർമാർ ആയിരുന്നു. യുദ്ധ തന്ത്രവും സൂക്ഷ്മതയും ചേർന്ന ധീരയോദ്ധാവിനെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
റാവത്തിെൻറ വിയോഗം രാജ്യത്തിെൻറ വലിയ നഷ്ടമാണ്. അവരെപ്പോഴും ഓർമിപ്പിക്കപ്പെടുന്നവരാണ്. അങ്ങനെ ധീരനായ ഓഫിസറെയും ജവാന്മാരെയും നമുക്ക് ദൈവം തന്നുവല്ലോ എന്നതാണ് ഈ സമയത്ത് അഭിമാനത്തോടെ ഓർക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വളരെ ഇൻറലിജൻറായ ഓഫിസറായിരുന്നു റാവത്. ഇന്ത്യൻ സേനയുടെ സംയുക്ത സൈന്യാധിപനായി നിയമിച്ചത് നല്ലൊരു തീരുമാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടർ ഏറ്റവും നല്ലൊരു ഹെലികോപ്ടറാണ്. അതു നിയന്ത്രിച്ചിരുന്നത് ഒരുപാട് അനുഭവമുള്ള പൈലറ്റായിരുന്നു.
കാസർകോട് ചെർക്കള പാടിയിൽ വള്ളിയോടൻ നാരായണൻ നായരുടെയും കരിച്ചേരി പാറുക്കുട്ടിയമ്മയുടെയും മകനായ പ്രഭാകരൻ നായർ 1978ലാണ് ഇന്ത്യ ആർമിയിൽ ചേർന്നത്. ധീരതക്കുള്ള സേനാ മെഡലും വിശിഷ്ട സേനാ മെഡലും നേടിയ ഇദ്ദേഹം 2012ൽ ബ്രിഗേഡിയറായിരിക്കെയാണ് വിരമിച്ചത്. ഏച്ചിക്കാനം തറവാട്ടിലെ സീമന്തിനിയാണ് ഭാര്യ. മക്കൾ: പ്രശാന്ത് പ്രഭാകർ, ശ്രുതി പ്രഭാകർ. പ്രശാന്ത് പ്രഭാകർ ഇന്ത്യൻ നേവിയിൽ ലഫ്. കമാൻഡൻറാണ്.
ഉത്തരഖണ്ഡ് സ്വദേശിയും ഇന്ത്യൻ നേവിയിൽ ലഫ്. കമാൻഡറുമായ കോകിലയാണ് പ്രശാന്തിെൻറ ഭാര്യ. ശ്രുതി പ്രഭാകർ ബംഗളൂരു ക്രൈസ്റ്റ് ലോ അക്കാദമി അസി. പ്രഫസറാണ്. ശ്രുതിയുടെ ഭർത്താവ് ശരത് മോഹൻ ബംഗളൂരു ജെറ്റ് പൈലറ്റ് ക്യാപ്റ്റനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.