തുണിക്കട കത്തിനശിച്ചു; അഞ്ചു ലക്ഷം രൂപയോളം നഷ്ടം
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണിൽ തുണിക്കട കത്തിനശിച്ചു. ബസ് സ്റ്റാൻഡിനു സമീപം പെട്രോൾ പമ്പിന് പിറകുവശത്തെ റഹ്മത്ത് കോംപ്ലക്സിലുള്ള പർദ സെന്റർ എന്ന കടക്കാണ് തീപിടിച്ചത്. അർധ രാത്രി 12.45 മണിക്കാണ് അപകടം. അഗ്നിരക്ഷാ സേനയും സമീപമുണ്ടായവരും ചേർന്ന് ഷട്ടറും ഗ്ലാസും തകർത്ത് അകത്തുകയറി തീ കെടുത്തുകയായിരുന്നു.
ഏറെനേരത്തെ പരിശ്രമത്തിലാണ് അഗ്നിരക്ഷ പ്രവർത്തകർ തീ കെടുത്തിയത്. ആവിക്കര ഗാർഡർ വളപ്പിലെ ഗായത്രിയുടെ ഉടമസ്ഥയിലുള്ളതാണ് പർദ -ടൈലറിങ് സ്ഥാപനം. വസ്ത്രങ്ങൾ, ഫർണിച്ചർ, കമ്പ്യൂട്ടർ, ഇലക്ട്രിക് സാധനങ്ങൾ ഉൾപ്പെടെയുള്ളവ ചാമ്പലായി. ഇൻവർട്ടറിൽനിന്ന് ഷോർട്ട് സർക്യൂട്ടായതാണ് കാരണമെന്ന് കരുതുന്നു. അഞ്ചു ലക്ഷത്തോളം നഷ്ടം കരുതുന്നു. തൊട്ടടുത്ത അക്ഷയ സെന്ററിലേക്ക് തീപടരും മുമ്പ് കെടുത്താനായി. മറ്റു കടകളിലേക്ക് തീ പടരുന്നതും ഒഴിവാക്കാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.