കാർ യാത്രക്കാർ തമ്മിൽ സംഘർഷം; എട്ടുപേർക്കെതിരെ കേസ്
text_fieldsകാഞ്ഞങ്ങാട്: കാറിന് സൈഡ് കൊടുത്തില്ലെന്നുപറഞ്ഞു യുവാവിനെയും സുഹൃത്തുക്കളെയും കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയും കുരുമുളകുപൊടി സ്പ്രേ ചെയ്തതായും പരാതി. കഴിഞ്ഞദിവസം ഉച്ചക്ക് അതിഞ്ഞാലിലാണ് സംഭവം.
മറ്റൊരു കാറിൽ സഞ്ചരിക്കുകയായിരുന്ന മാണിക്കോത്ത് ശബരിനിലയത്തിലെ അർജുൻ അരവിന്ദനും നാല് സുഹൃത്തുക്കൾക്കും നേരെയാണ് അക്രമം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ കേസെടുത്തു.
ഒന്നാംപ്രതി ഭീഷണിപ്പെടുത്തുകയും മറ്റു പ്രതികളെ വിളിച്ചുവരുത്തി കല്ലുകൊണ്ടിടിപ്പിക്കുകയും കുരുമുളക് സ്പ്രേ ചെയ്യിപ്പിക്കുകയുമായിരുന്നുവെന്നാണ് കേസ്. കണ്ടാലറിയാവുന്നവർക്കെതിരെ ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തത്. കാറിന് കേടുപാട് വരുത്തി മൂന്ന് ലക്ഷത്തിന്റെ നഷ്ടമുണ്ടാക്കിയെന്നും പറയുന്നു.
ഇതേസംഭവത്തിൽ കാറിന് സൈഡ് നൽകാത്തതിനാൽ ഹോൺ അടിച്ചു സൈഡ് ചോദിച്ച വിരോധത്തിന് അക്രമിച്ചു എന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ മറ്റൊരു കേസുമുണ്ട്.
മാണിക്കോത്ത് ദയാ മൻസിലിലെ റമീസുദ്ദീൻ അഹമ്മദിെന്റ പരാതിയിലാണ് കേസ്. മരക്കഷ്ണം കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു. കാറിനെ മറ്റൊരു കാർ കൊണ്ട് പ്രതി ഇടിച്ചതായും പരാതിയുണ്ട്. 2000 രൂപയുടെ നഷ്ടമുണ്ടെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.