'തിങ്കളാഴ്ച നിശ്ചയം'പ്രവർത്തകർക്ക് അനുമോദനം
text_fieldsകാഞ്ഞങ്ങാട്: മികച്ച രണ്ടാമത്തെ സിനിമയ്ക്കും മികച്ച കഥയ്ക്കുമുള്ള സംസ്ഥാന പുരസ്കാരം നേടിയ ''തിങ്കളാഴ്ച നിശ്ചയം'' സിനിമയിലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും കാഞ്ഞങ്ങാട് തിയേറ്റർ ഗ്രൂപ്പിെൻറ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
ഹൊസ്ദുർഗ് ജി.എച്ച്.എസ്.എസിൽ നടന്ന പരിപാടി സാഹിത്യകാരൻ സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമാന്തരസിനിമയിലും വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നതിെൻറ തെളിവാണ് തിങ്കളാഴ്ച നിശ്ചയം പോലുള്ള സിനിമകളെന്ന് അദ്ദേഹം പറഞ്ഞു.
മെയ്ഡ് ഇൻ കാഞ്ഞങ്ങാട് എന്ന് ടൈറ്റിലിൽ എഴുതിക്കാണിക്കുേമ്പാൾതന്നെ ഇതൊരു നാടൻ സിനിമയാണെന്ന് സംവിധായകൻ പ്രഖ്യാപിക്കുകയാണ്. ഒരു കഥയെന്ന രീതിയിൽ കേൾക്കുേമ്പാൾ പ്രത്യേകിച്ച് ഒരു പുതുമയും തോന്നാത്ത ഒരു പ്രമേയത്തെ ഇത്രയും രസകരമായ ഒരു സിനിമയാക്കാൻ സാധിച്ചത് സംവിധായകൻ സെന്ന ഹെഗ്ഡെയുടെ മികവിെൻറ തെളിവാണ്.
അദ്ദേഹത്തിെൻറ നർമബോധം ചിത്രത്തിെൻറ ഒാരോ സീനും ആസ്വാദ്യകരമാക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിെൻറ വികലമായ സങ്കൽപത്തെ പരിഹസിക്കുന്നതാണ് ചിത്രത്തിെൻറ ക്ലൈമാക്സെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനഘ നാരായണൻ, കെ.യു.മനോജ്, സുനിൽ സൂര്യ, അർജുൻ അശോകൻ, രാജേഷ് മാധവൻ, രവി പട്ടേന, അനീഷ് കുറ്റിക്കോൽ, ജയ സുജിത്, സുചിത്രദേവി, സുരേഷ് ബാബു കണ്ണോം, മിനി ഷൈൻ, അനുരൂപ്, കെ.പി.കൃഷ്ണപ്രിയ, രഞ്ജി കാങ്കോൽ, നാരായണൻ, വിപിൻ കവ്വായി, മനു മാധവൻ, അർജുൻ, ശങ്കർ ലോഹിതാക്ഷൻ, ശാരദ മധു, മനീഷ മാധവൻ, സി.കെ.സുനിൽ, കൃഷ്ണൻ നെല്ലിക്കാൽ, ഹരീഷ് പള്ളിക്കണ്ടം, രവി വാണിയമ്പാറ എന്നിവർ ആദരമേറ്റുവാങ്ങി.
രാജ്മോഹന്‍ നീലേശ്വരം അധ്യക്ഷതവഹിച്ചു. സി. ബാലന്‍, എം.സി. ജോസ്, ദിവാകരൻ വിഷ്ണുമംഗലം, സി.പി. ശുഭ എന്നിവർ സംസാരിച്ചു. ഇ.വി.ഹരിദാസ് സ്വാഗതവും ചന്ദ്രന്‍ കരുവാക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.