Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightസി.പി.എം...

സി.പി.എം ലക്ഷ്യംവെക്കുന്നത് കോൺഗ്രസ് മുക്ത കേരളം –വി.ഡി. സതീശൻ

text_fields
bookmark_border
സി.പി.എം ലക്ഷ്യംവെക്കുന്നത് കോൺഗ്രസ് മുക്ത കേരളം –വി.ഡി. സതീശൻ
cancel
camera_alt

കാ​ഞ്ഞ​ങ്ങാ​ട് പി.​ടി. തോ​മ​സ് ന​ഗ​റി​ൽ കോൺ​ഗ്രസ്​ ​ പൊ​തു​സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ്

വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: കോ​ൺ​ഗ്ര​സ് മു​ക്ത ഭാ​ര​തം ബി.​ജെ.​പി​യു​ടെ ല​ക്ഷ്യ​മാ​ണെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് മു​ക്ത കേ​ര​ള​മാ​ണ് സി.​പി.​എം ല​ക്ഷ്യം​വെ​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഈ​യൊ​രു ല​ക്ഷ്യ​ത്തി​നു​വേ​ണ്ടി ഭൂ​രി​പ​ക്ഷ - ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന​ക​ളെ കൂ​ട്ടു​പി​ടി​ക്കു​ന്നു. പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ അ​ടി​ത്ത​റ​യാ​ണ് കോ​ൺ​ഗ്ര​സി​െ​ന്‍റ ശ​ക്തി. ഫാ​ഷി​സ​ത്തി​നെ​തി​രെ ഈ ​പാ​ർ​ട്ടി​യെ​ന്നും മു​ന്നി​ലു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി‍െൻറ 137 ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് പി.​ടി. തോ​മ​സ് ന​ഗ​റി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യി തി​രി​ച്ചു വ​രും. കേ​ര​ള​ത്തി​ലു​ട​നീ​ളം സ​മു​ദാ​യ പ്രീ​ണ​ന​മാ​ണ് സി.​പി.​എം ഉ​ന്നം​വെ​ക്കു​ന്ന​ത്. മു​സ്​​ലിം ലീ​ഗ് ദു​ർ​ബ​ല​മാ​യാ​ൽ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ വ​ള​രും. അ​വ​രെ വ​ള​ർ​ത്താ​നാ​ണ് സി.​പി.​എം ല​ക്ഷ്യം​വെ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് പി.​കെ. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​സി​ദീ​ഖ് എം.​എ​ൽ.​എ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി, എം.​കെ. രാ​ഘ​വ​ൻ എം.​പി, അ​ഡ്വ. സോ​ണി സെ​ബാ​സ്റ്റ്യ​ൻ, ബാ​ല​കൃ​ഷ്ണ പെ​രി​യ, ഗോ​വി​ന്ദ​ൻ നാ​യ​ർ, ഹ​ക്കീം കു​ന്നി​ൽ, പി.​വി. സു​രേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ൻ.​സി. പ്ര​ഭാ​ക​ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressCPM
News Summary - CPM aims for Congress-free Kerala-VD Satheesan
Next Story