സി.പി.എം കാഞ്ഞങ്ങാട് ഏരിയ സമ്മേളനം; ഒൗഫ് വധത്തെ കുറിച്ച് ഒന്നും ചർച്ച ചെയ്തില്ല
text_fieldsകാഞ്ഞങ്ങാട്: സി.പി.എം ഏരിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാന്‍ നടത്തിയ വോട്ടെടുപ്പില്‍ 164ല്‍ 70 പ്രതിനിധികളും ഔദ്യോഗിക പാനലിനെതിരെ വോട്ട് ചെയ്തു. ഔഫ് വധത്തെ കുറിച്ചോ പ്രതികൾക്ക് ജാമ്യം കിട്ടിയതിനെ കുറിച്ചോ ഒരക്ഷരം മിണ്ടാതെയും കാഞ്ഞങ്ങാട് ഏരിയ സമ്മേളനം സമാപിച്ചു. നേരേത്ത ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങളിൽ നേതൃത്വത്തിനെതിരെ ഔഫ് വധത്തെ സംബന്ധിച്ച് രൂക്ഷമായ വിമർശനമുണ്ടായിരുന്നു. തീരദേശ ബ്രാഞ്ച് സമ്മേളനങ്ങളിൽ നിന്നായിരുന്നു നേതാക്കൾക്ക് കൂടുതൽ പഴി കേട്ടത്. ഹോസ്ദുർഗ് ലോക്കൽ സമ്മേളനത്തിലും ചർച്ചയായിരുന്നു.
ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഔഫ് അബ്ദു റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് എങ്ങനെ ആറുമാസത്തിനകം ജാമ്യം ലഭിച്ചുവെന്നതായിരുന്നു ബ്രാഞ്ച്-ലോക്കൽ സമ്മേളനങ്ങളിൽ പ്രവർത്തകർ നേതൃത്വത്തോട് ചോദിച്ചിരുന്നത്. ജാമ്യം ലഭിച്ച മൂന്നുപേരും യൂത്ത് ലീഗ് പ്രവർത്തകരാണ്. ഇത് സി.പി.എം അണികൾക്കിടയിലും പാർട്ടിയെ പിന്തുണക്കുന്ന എ.പി വിഭാഗം സുന്നികൾക്കിടയിലും കടുത്ത അമർഷമുണ്ട്. കാഞ്ഞങ്ങാട് ഏരിയ സമ്മേളന നഗരിക്ക് ഔഫ് അബ്ദു റഹ്മാെൻറ പേരിട്ടെങ്കിലും ചർച്ച നടന്നില്ല.
വോട്ടെടുപ്പിന് സമവായത്തിലൂടെ പാനലുണ്ടാക്കിയപ്പോള് എം. പൊക്ലന്‍, പി. നാരായണന്, കെ.വി ലക്ഷ്മി എന്നീ മുതിര്‍ന്ന നേതാക്കള്‍ പുതിയ തലമുറക്കായി സ്ഥാനം ഒഴിഞ്ഞുകൊടുത്തു. എന്നാല്‍ സി.പി.ഐയില്‍നിന്ന് സി.പി.എമ്മിലെത്തിയ എ. കൃഷ്ണന് പാനലില്‍ കടിച്ചുതൂങ്ങിയതിലെ പ്രതിഷേധം പ്രതിനിധികളുടെ വോട്ടിങ്ങില്‍ പ്രതിഫലിച്ചു. കേവലം രണ്ട് വോട്ടുകള്‍ക്കാണ് കൃഷ്ണന് കമ്മിറ്റിയിലേക്ക് ജയിച്ചുകയറിയത്.
ഏരിയ സെക്രട്ടറി രാജ്മോഹനന് പാനല്‍ വോട്ടുകള്‍ പൂര്‍ണമായും ലഭിക്കാത്തതും നേതൃത്വത്തെ അമ്പരപ്പിക്കുന്നതായിരുന്നു. കല്യോട്ട് കേസില്‍ പ്രതിപ്പട്ടികയിലുള്ള പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന് മുഴുവന്‍ പാനല്‍ വോട്ടുകളും ലഭിച്ചത് ശ്രദ്ധേയമായി. എന്തു വില കൊടുത്തും കേസില്‍പെട്ട സഖാക്കളെ സംരക്ഷിക്കണമെന്ന സന്ദേശത്തിനു ലഭിച്ച അംഗീകാരമായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിനെ വിലയിരുത്തുന്നത്. പാനലിനെതിരെ മത്സരിച്ച ദലിത് നേതാവ് അത്തിക്കോത്തെ രാജന്, ഡി.വൈ.എഫ്.ഐ നേതാവ് രതീഷ് നെല്ലിക്കാട്ട്, കാഞ്ഞങ്ങാട് ലോക്കല്‍ സെക്രട്ടറി ശബരീശന് എന്നിവര്‍ക്ക് 65 വോട്ടുകള്‍ വീതം നേടാനായത് ഉള്‍പാര്‍ട്ടി പോരിെൻറ സൂചനകളാണ്. ഒൗദ്യോഗിക പാനലിനെതിരായ നീക്കവും വോെട്ടടുപ്പുമെല്ലാം ജില്ല കമ്മിറ്റി സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.