എൻഡോസൾഫാൻ ബാധിതരുടെ ദുരിത ജീവിതം തുറന്നുകാട്ടി ദയാഭായിയുടെ ഏകാംഗ നാടകം
text_fieldsകാഞ്ഞങ്ങാട്: എൻഡോസൾഫാൻ ബാധിതരുടെ ദുരിത ജീവിതം ഏകാംഗ നാടകത്തിലൂടെ അവതരിപ്പിച്ച് പ്രശസ്ത പരിസ്ഥിതി പ്രവർത്തക ദയാഭായി. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് വിവിധ എൻ.എസ്.എസ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിലാണ് ദയാഭായിയുടെ നാടകം അരങ്ങേറിയത്. എൻഡോസൾഫാൻ ബാധിതർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിയമ സംവിധാനങ്ങൾ തേടിപ്പോയെങ്കിലും ഫലം ഇന്നും അപൂർണമാണ്. ആവശ്യമായ ആനുകൂല്യം ലഭിക്കാത്ത സാഹചര്യത്തിലാണ് ഏകാംഗ നാടകവുമായി മുന്നോട്ടുവന്നത്.
എൻഡോസൾഫാൻ ഇരകളനുഭവിക്കുന്ന ദുരിതത്തിന്റെ കരളലിയിപ്പിക്കുന്ന പുനർകാഴ്ചയായി ദയാഭായി ചെറിയ സമയത്തിനുള്ളിൽ അവതരിപ്പിച്ച നാടകം. കാണികളുടെ മനസ്സ് പിടിച്ചു ലക്കുന്ന ദൃശ്യാവിഷ്കാരമാണ് അരങ്ങേറിയത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ വി. വിജയകുമാർ, കോളജ് പ്രിൻസിപ്പൽ ഡോ. കെ.വി. മുരളി തുടങ്ങിയവർ സംസാരിച്ചു. മലയാള വിഭാഗം അധ്യക്ഷ ഡോ. ധന്യ കീപ്പേരി, അധ്യാപിക ഡോ. കെ.പി. ഷീജ എന്നിവർ നാടകം കണ്ടതിന്റെ അനുഭവം പങ്കുവെച്ചു. എൻ.എസ്.എസ് വളന്റിയർ സെക്രട്ടറി കെ.വി. അമ്പിളി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.