ഹോട്ടൽ മുറിയിലെ മരണം: കരൾ സംബന്ധമായ രോഗത്തെത്തുടർന്ന്
text_fieldsകാഞ്ഞങ്ങാട്: ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ട മടിക്കൈ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. പുതിയകോട്ട വിനായക ജങ്ഷന് സമീപത്തെ ഹോട്ടലിൽ മടിക്കൈ മേക്കാട്ട് സ്കൂളിന് സമീപത്തെ അരീക്കര അനൂപാണ് (35) മരിച്ചത്. ഗുരുതരമായ കരൾരോഗത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമികവിവരം. ഛർദിച്ച രക്തമാണ് സമീപം കണ്ടതെന്നാണ് പ്രാഥമിക നിഗമനം. തലയിൽ കണ്ട മുറിവ് മരണത്തിന് കാരണമാകുന്നതല്ലെന്നാണ് കണ്ടെത്തൽ.
വീഴ്ചയിലോ മറ്റോ സംഭവിച്ചതാകാമെന്നാണ് നിഗമനം. കഴിഞ്ഞദിവസം രാത്രിയാണ് ഹോട്ടൽമുറിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടത്. അനൂപ് ഈ ഹോട്ടലിലെ റിസപ്ഷൻ ജീവനക്കാരനാണ്. എന്നാൽ, പത്ത് ദിവസത്തോളമായി യുവാവ് ജോലിയിൽ പ്രവേശിച്ചിരുന്നില്ല. കുറച്ചുദിവസമായി അനൂപ് ഇവിടെ താമസിക്കുകയായിരുന്നു.
മൃതദേഹത്തിനരികിൽ രക്തം ഒഴുകിയനിലയിൽ കണ്ടതും തലക്ക് മുറിവ് കാണപ്പെട്ടതും ദുരൂഹതയുയർത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.