Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightവീട്ടമ്മയെ...

വീട്ടമ്മയെ പീഡിപ്പിച്ച് യു.എ.ഇയിലേക്ക് കടന്ന പ്രതിയെ പിടികൂടി

text_fields
bookmark_border
വീട്ടമ്മയെ പീഡിപ്പിച്ച് യു.എ.ഇയിലേക്ക് കടന്ന പ്രതിയെ പിടികൂടി
cancel
camera_alt

മുസാഫിര്‍ അലി


കാഞ്ഞങ്ങാട്: വീട്ടമ്മയെ പീഡിപ്പിച്ച് കാല്‍ലക്ഷം രൂപയുമായി യു.എ.ഇയിലേക്ക് കടന്ന കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശിയെ ഇൻറര്‍പോള്‍ സഹായത്തോടെ പിടികൂടി. കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി മുസാഫിര്‍ അലിയെയാണ് (26) പിടികൂടിയത്. 2018ല്‍ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഭര്‍തൃമതിയായ 35കാരിയെ യുവാവ് വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നുവെന്നാണ്​ കേസ്​. യുവതിയുടെ വീട്ടില്‍നിന്ന് കാല്‍ ലക്ഷം രൂപ മോഷ്​ടിച്ചാണ് യുവാവ് സ്ഥലംവിട്ടത്.

ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ യുവാവ് ഗള്‍ഫിലേക്ക് കടന്നു. പിന്നീട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യു.എ.ഇയുമായുള്ള കുറ്റവാളികളെ കൈമാറല്‍ നിയമം അനുസരിച്ച് ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയായ സി.ബി.ഐ മുഖാന്തരമാണ് ഇൻറര്‍പോളിനെ സമീപിച്ചത്. ഹോസ്ദുര്‍ഗ് എസ്.ഐ ശ്രീജേഷ്, എ.എസ്.ഐ വിനയന്‍ എന്നിവര്‍ പ്രതിയെ സി.ബി.ഐ നിന്ന്​ കസ്​റ്റഡിയില്‍വാങ്ങി കാഞ്ഞങ്ങാട്ടെത്തിച്ചു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rapearrested
News Summary - Defendant arrested for raping housewife and entering UAE
Next Story