കാസർകോട് ജില്ലയില്‍ ഭിന്നശേഷി പഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ചു; ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുപിടിച്ച് ഗോപിനാഥ് മുതുകാട്
text_fieldsകാഞ്ഞങ്ങാട്: ഭിന്നശേഷിയുള്ള കുട്ടികളെ ചേർത്തുപിടിച്ച് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ജില്ലയില്‍ ആരംഭിക്കുന്ന ഭിന്നശേഷി പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രഖ്യാപനം നടത്തി. തിരുവനന്തപുരത്തുനിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ തെളിച്ചുകൊണ്ടുവന്ന ദീപം ചടങ്ങില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ഡോ. മുഹമ്മദ് അഷീല്‍, പ്രഫ. ഗോപിനാഥ് മുതുകാട് എന്നിവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാരായ ചന്ദ്രമതി, അരുണി, സുമതി, രാധ എന്നിവര്‍ക്ക് കൈമാറി.
അവർ വിളക്ക് തെളിച്ച് ഡിഫ്രന്റ് ആര്‍ട്സ് സെൻററിന്റെ പ്രഖ്യാപനം നടത്തി. കാഞ്ഞങ്ങാട് ചൈതന്യ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ മാതൃകയിലാണ് കാസർകോട്ടും സെന്റര്‍ ആരംഭിക്കുന്നത്. ഇതിനായി 25 എക്കര്‍ സ്ഥലം ഏറ്റെടുത്തു. കാസര്‍കോട് ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികളെ മെച്ചപ്പെട്ടനിലയില്‍ എത്തിക്കുകയെന്നാണ് സെന്ററിന്റെ ലക്ഷ്യം.
സ്ഥലം ഏറ്റെടുക്കാന്‍ പണം നല്കിയ സമൂഹിക പ്രവര്ത്തകന് എം.കെ. ലൂക്കോ, സ്ഥല ഉടമ തങ്കമ്മ, രാധാകൃഷ്ണന് ചിത്ര എന്നിവരെ ആദരിച്ചു. തിരുവനന്തപുരം സെന്ററില്‍ നിന്നെത്തിയ ഭിന്നശേഷി കുട്ടികളുടെ ദേശീയ ഗാനത്തോടെ രണ്ടുമണിക്കൂര്‍ നീണ്ടുന്ന കലാപരിപാടികളും നടന്നു.
ഇ. ചന്ദ്രശേഖരന് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണന്, വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂര്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ടി. ശോഭ, വൈസ് പ്രസിഡന്റ് കെ. സബീഷ് ഉൾപ്പെടെ ജനപ്രതിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.