വകുപ്പുകളിലെ ആഭ്യന്തര വിജിലന്‍സ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നു
text_fieldsകാഞ്ഞങ്ങാട്: വകുപ്പുകളിലെ ആഭ്യന്തര വിജിലൻസ് പ്രവർത്തനം കാര്യക്ഷമമാക്കുന്നു. ചൊവ്വാഴ്ച നടന്ന ജില്ലതല വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച് ജില്ല കലക്ടർ നിർദേശം നൽകി. ജില്ലയിലെ എല്ലാ വകുപ്പുകളിലും എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച വകുപ്പുകളുടെ ആഭ്യന്തര വിജിലന്‍സ് യോഗം ചേര്‍ന്ന് അതിന്റെ മിനുട്സ് ജില്ലതല വിജിലന്‍സ് കമ്മിറ്റിയുടെ മുന്നില്‍ ഹാജരാക്കാനാണ് ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്. കലക്റുടെ ചേംബറില്‍ നടന്ന ജില്ലതല വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ല കലക്ടർ.
ജി ഫോം ഇളവ് നല്‍കുന്നത് കൊണ്ട് വിവിധ റൂട്ടുകളില്‍ യാത്രാദുരിതം സൃഷ്ടിക്കുന്ന ബസ് പെര്‍മിറ്റുകള്‍ കണ്ടെത്താനും ഇതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. റവന്യൂ ഭൂമി സ്വകാര്യ വ്യക്തി കൈയേറുന്നത്, ഭൂരഹിത, ഭവനരഹിത ലൈഫ് മിഷന് അപേക്ഷകന് ഭൂമി ലഭിക്കാത്തത് തുടങ്ങിയ പരാതികള്‍ യോഗം ചര്‍ച്ച ചെയ്തു.
വിജിലന്‍സ് ആൻഡ് ആൻറി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി വി. ഉണ്ണികൃഷ്ണന് ആമുഖ പ്രഭാഷണം നടത്തി. ജില്ല അഗ്രികള്‍ചര്‍ ഓഫീസര്‍ മിനി പി. ജോണ്‍, കാസര്‍കോട് ഡി.ഡി.ഇ എന്‍. നന്ദികേശന്, ഡോ.കെ. സന്തോഷ്, കെ. ചന്ദ്രാംഗതന്‍ നായര്‍, സി. സുജിത് കുമാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്, എസ്. പ്രമോദ്, റവന്യൂ ഓഫിസര്‍ എ.പി. ജോര്‍ജ്, ആര്.ടി.ഒ സീനിയര്‍ സൂപ്രണ്ട് കെ. വിനോദ് കുമാര്‍, എം. ജയപ്രകാശ്, കെ.പി. മുനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.