ഡോക്ടർക്ക് സ്ത്രീധന പീഡനം; ഭർത്താവടക്കം നാലു പേർക്കെതിരെ കേസ്
text_fieldsകാഞ്ഞങ്ങാട്: സ്ത്രീധനം ആവശ്യപ്പെട്ട് ഡോക്ടറെ നാട്ടിലും വിദേശത്തും പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കു മെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പടന്നക്കാട് ഐങ്ങോത്തെ ഡോ. അമ്പിളി സുധാകരന്റെ (29) പരാതിയിലാണ് കേസ്.
ഭർത്താവ് പയ്യന്നൂർ കോറോംച്ച കൂർക്കര കൊഴുത്തല വീട്ടിൽ ജിതിൻ (33), പിതാവ് രാമചന്ദ്രൻ (70), മാതാവ് ഉഷ (62), സഹോദരി അച്ചു എന്ന സുചിത്ര (35) എന്നിവർക്കെതിരെയാണ് കേസ്. 2021 ഡിസംബർ 31 നാണ് ഇവരുടെ വിവാഹം നടന്നത്. പിന്നീട് അമ്പിളി ഭർത്താവിനോടൊപ്പം ജോലിസ്ഥലമായ നെതർലാൻഡ്സിലേക്ക് പോയി. വിദേശത്തുവെച്ചും പിന്നീട് നാട്ടിലേക്ക് തിരിച്ചുവന്നപ്പോഴും പീഡനം തുടരുകയായിരുന്നു. ഭർതൃവീട്ടിൽ എത്തിയതോടെ ഭർത്താവിനോടൊപ്പം മാതാപിതാക്കളും സഹോദരിയുംചേർന്ന് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.