വൈദ്യുതി ഓട്ടോ വിൽപന: തുകയും നഷ്ടപരിഹാരവും നൽകാൻ വിധി
text_fieldsകാഞ്ഞങ്ങാട്: ഗുണനിലവാരമില്ലാത്ത വൈദ്യുതി ഓട്ടോ വിൽപന നടത്തിയെന്ന പരാതിയിൽ കമ്പനിയും വിതരണ സ്ഥാപനവും ചേർന്ന് തുക തിരിച്ചുനൽകാനും നഷ്ടപരിഹാരം നൽകാനും വിധി. കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര കമീഷന്റെതാണ് വിധി. കരിവെള്ളൂർ ആണൂരിലെ ടി.കെ. അബ്ദുൽ ഖാദർ നൽകിയ പരാതിയിലാണ് ഉത്തരവ്.
ഓട്ടോ വാങ്ങാൻ നൽകിയ 2.60 ലക്ഷം രൂപയും കോടതി ചെലവായ 5000 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും നൽകണമെന്നാണ് വിധി. വാഹനത്തിന് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി കേടുപാട് ഇല്ലാതാക്കണം.
വാഹനത്തിന്റെ ബാറ്ററി ഒരു സ്റ്റാൻഡേർഡ് മോഡൽ ഉപയോഗിച്ച് മാറ്റണം. അറ്റകുറ്റപ്പണിക്കോ സ്പെയർ പാർട്സുകൾക്കോ ഒരു ഫീസും ഈടാക്കാതെ പരാതിക്കാരന് കൈമാറണമെന്നും ഉത്തരവിലുണ്ട്. വിധിപ്പകർപ്പ് ലഭിച്ച തീയതി മുതൽ ഒരുമാസത്തിനുള്ളിൽ ഉത്തരവ് പാലിക്കണമെന്നുമുണ്ട്. പരാതിക്കാരനുവേണ്ടി അഡ്വ. കെ. സുരേഷ് നമ്പ്യാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.