എൻഡോസൾഫാൻ സെൽ യോഗം കൂടിയിട്ട് ഏഴുമാസം
text_fieldsകാഞ്ഞങ്ങാട്: കോവിഡ് പ്രതിസന്ധിയാണെങ്കിലും സര്‍ക്കാറുമായി ബന്ധമുള്ള എല്ലാ യോഗങ്ങളും ഓൺലൈനിൽ നടക്കുമ്പോൾ എൻഡോസൾഫാൻ സെൽ യോഗം കൂടിയിട്ട് ഏഴ് മാസം തികയുന്നു.
നിരവധി തവണ ഫോണിലൂടെയും മറ്റും ബന്ധപ്പെട്ടുവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് വ്യക്തമായ ഉത്തരം ലഭിച്ചില്ല. പലപ്പോഴും, അറിയില്ല എന്നുവരെ ഉത്തരം ലഭിച്ചതായി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാക്കള്‍ 'മാധ്യമ'ത്തോട് പറഞ്ഞു. യോഗം കൂടാൻ പുതിയ മന്ത്രിസഭ രൂപവത്കരിക്കണമെന്ന നിർബന്ധമൊന്നുമില്ല. ദുരിതബാധിതരായ പലരും മാനസികമായി തളര്‍ന്ന നിലയിലാണ്. ഏറ്റവും അവസാനം സെല്‍യോഗം വിളിച്ചത് ഒക്‌ടോബര്‍ അവസാന വാരമായിരുന്നു.
ഓണ്‍ലൈനിലൂടെയായിരുന്നു യോഗം. കോവിഡ് പ്രതിസന്ധി, വീട് നിര്‍മിക്കുന്നതിന് അനുവദിച്ച പട്ടയങ്ങള്‍ റദ്ദാക്കല്‍, എന്‍ഡോസള്‍ഫാന്‍ ലിസ്റ്റ് കാറ്റഗറി ചെയ്യല്‍, മരുന്ന് ലഭ്യമാക്കല്‍, മെഡിക്കല്‍ പരിശോധന തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും യോഗത്തില്‍ ഉന്നയിക്കാനുള്ളതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാക്കള്‍ വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വീട് നിര്‍മിക്കുന്നതിന് അനുവദിച്ച പട്ടയങ്ങള്‍ റദ്ദാക്കരുതെന്നും അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കണമെന്നും ദുരിതബാധിതരുടെ കുടുംബാംഗങ്ങള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.