എൻഡോസൾഫാൻ സമരം 130 ദിവസം പിന്നിട്ടു
text_fieldsകാഞ്ഞങ്ങാട്: അമ്മമാരുടെ സങ്കടങ്ങൾ കാണാതെ തെരുവിലിരുത്തുന്നത് ദൗർഭാഗ്യകരമാണെന്ന് ശില്പി കാനായി കുഞ്ഞിരാമൻ. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടക്കുന്ന സമരത്തിന്റെ 130 ാം ദിവസം നടന്ന സമരക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആവശ്യങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി അടിയന്തര തീരുമാനമെടുക്കാൻ തയാറാവണമെന്ന് കാനായി ആവശ്യപ്പെട്ടു. എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപ്പെടെയുള്ള രോഗികൾക്ക് നൂതനമായ ചികിത്സ ലഭിക്കുന്നതിനുവേണ്ടി കാസർകോട് എയിംസ് സ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ സമരംചെയ്യൽ നിർബന്ധമാക്കുന്ന സർക്കാർനിലപാട് അങ്ങേയറ്റം ക്രൂരമാണെന്ന് മുഖ്യപ്രഭാഷണം നടത്തി ഡോ. അംബികാസുതൻ മാങ്ങാട് പറഞ്ഞു. സമരസഹായ സമിതി ചെയർമാൻ എ. ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. മാധവൻ കരിവെള്ളൂർ, വി.വി. കുഞ്ഞികൃഷ്ണൻ, ഹക്കീം ബേക്കൽ, സി.എച്ച്. ബാലകൃഷ്ണൻ, തസ്രിയ ചെങ്കള, പ്രമീള ചന്ദ്രൻ, നന്ദകുമാർ നീലേശ്വരം, ഇ. തമ്പാൻ, അമ്പാപ്രസാദ് കാഞ്ഞങ്ങാട്, ജെയിൻ പി. വർഗീസ്, മിസ്രിയ ചെങ്കള, സൗദാബി കല്ലൂരാവി, ഹൗവ്വാബി പള്ളിക്കര, ബേബി അമ്പിളി, ഭവാനി ബേളൂർ, ബിന്ദു ആലയി, ശ്യാമള അജാനൂർ, പ്രസന്ന കടപ്പുറം, കുമാരൻ ചെറുവത്തൂർ, അന്നത്ത് ചെറുവത്തൂർ എന്നിവർ സംസാരിച്ചു.
അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും പി. ഷൈനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.