Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഎൻഡോസൾഫാൻ ദുരിതബാധിതരെ...

എൻഡോസൾഫാൻ ദുരിതബാധിതരെ തെരുവിലിറക്കരുത്–വി.ഡി. സതീശൻ

text_fields
bookmark_border
vd satheesan
cancel


കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ ആവശ്യങ്ങൾ, പ്രത്യേകിച്ച് ചികിത്സ സൗകര്യങ്ങൾ അടിയന്തരമായി ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാഞ്ഞങ്ങാട് അമ്പലത്തറയിൽ എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി പ്രവർത്തിക്കുന്ന സ്നേഹവീട്ടിൽ ദുരിതബാധിതരെ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.ദുരിതബാധിതരുടെ ഏതാവശ്യത്തിനും കൂടെയുണ്ടാവുമെന്ന്​ അദ്ദേഹം ഉറപ്പ് നൽകി. മുൻ ജില്ല കലക്ടർ ഡോ. സജിത് ബാബുവി‍െൻറ നിലപാടുകൾ ദുരിതബാധിതരുടെ പ്രശ്നങ്ങൾ കൂടുതൽ പ്രതിസന്ധിയിൽ എത്തിക്കുകയായിരുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. അരവിന്ദൻ, മുനീസ അമ്പലത്തറ, ഡി.സി.സി പ്രസിഡൻറ്​ പി.കെ. ഫൈസൽ, കെ. കൊട്ടൻ എന്നിവർ സംസാരിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരും അമ്മമാരും പ്രതിപക്ഷ നേതാവിനെ കാണാനെത്തി സങ്കടങ്ങൾ പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Endosulfan victims
News Summary - Endosulfan victims should not be on the streets - VD Satheesan
Next Story