Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഎന്‍റെ കേരളം പ്രദര്‍ശന...

എന്‍റെ കേരളം പ്രദര്‍ശന വിപണന മേള സമാപിച്ചു

text_fields
bookmark_border
എന്‍റെ കേരളം പ്രദര്‍ശന വിപണന മേള സമാപിച്ചു
cancel
camera_alt

‘എന്‍റെ കേരളം പ്രദര്‍ശന വിപണന മേള’യുടെ സമാപന സമ്മേളനം എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

Listen to this Article

കാ​ഞ്ഞ​ങ്ങാ​ട്: ഇ​ട​ത്​ സ​ര്‍ക്കാ​റി​നു​ള്ള ജ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​ര​മാ​ണ് 'എ​ന്‍റെ കേ​ര​ളം പ്ര​ദ​ര്‍ശ​ന വി​പ​ണ​ന മേ​ള'​യു​ടെ വി​ജ​യ​മെ​ന്ന് എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം.​എ​ല്‍.​എ. ര​ണ്ടാം പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍ക്കാ​റി​ന്‍റെ ഒ​ന്നാം വാ​ര്‍ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് അ​ലാ​മി​പ്പ​ള്ളി ബ​സ് സ്റ്റാ​ന്‍ഡി​ല്‍ ഒ​രാ​ഴ്ച​യാ​യി ന​ട​ന്ന മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി. ​ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ക​ല​ക്ട​ര്‍ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ണ്‍വീ​ര്‍ച​ന്ദ്, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്സ​ൻ കെ.​വി. സു​ജാ​ത, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ വൈ​സ്ചെ​യ​ര്‍മാ​ന്‍ ബി​ല്‍ടെ​ക് അ​ബ്ദു​ല്ല, എ.​ഡി.​എം എ.​കെ. ര​മേ​ന്ദ്ര​ന്‍, കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ക​ല​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, ബി.​ആ​ര്‍.​ഡി.​സി എം.​ഡി ഷി​ജി​ത്ത് പ​റ​മ്പ​ത്ത്, ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്‍ പി. ​അ​ഹ​മ്മ​ദ​ലി, ഫി​നാ​ന്‍സ് ഓ​ഫി​സ​ര്‍ എ​ന്‍. ശി​വ​പ്ര​കാ​ശ​ന്‍ നാ​യ​ര്‍, ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ കെ. ​സ​ജി​ത്ത്കു​മാ​ര്‍, ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ കെ.​വി. പു​ഷ്പ, ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍പേ​ഴ്സ​ൻ കെ.​വി. മാ​യാ​കു​മാ​രി, കൗ​ണ്‍സി​ല​ര്‍ ഫൗ​സി​യ ഷെ​രീ​ഫ്, ജി​ല്ല ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. മേ​ള​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു. മേ​ള​യി​ലെ വി​വി​ധ സ്റ്റാ​ളു​ക​ളി​ല്‍ നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത സ്റ്റാ​ളു​ക​ള്‍ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

64626.52 ച​തു​ര​ശ്ര അ​ടി​യി​ല്‍ 170 സ്റ്റാ​ളു​ക​ളാ​ണ് മേ​ള​യു​ടെ ഭാ​ഗ​മാ​യി അ​ലാ​മി​പ്പ​ള്ളി​യി​ല്‍ ഒ​രു​ക്കി​യ​ത്. ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളു​ടെ 100 വി​പ​ണ​ന സ്റ്റാ​ളു​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ളു​ടെ സേ​വ​ന​ങ്ങ​ള്‍ ത​ത്സ​മ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സ്റ്റാ​ളു​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ളു​ടെ വി​ക​സ​ന ക്ഷേ​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ 70 സ്റ്റാ​ളു​ക​ള്‍, കാ​ര്‍ഷി​ക പ്ര​ദ​ര്‍ശ​ന വി​പ​ണ​ന മേ​ള, ടൂ​റി​സം മേ​ള, ശാ​സ്ത്ര സാ​ങ്കേ​തി​ക പ്ര​ദ​ര്‍ശ​നം, കു​ടും​ബ​ശ്രീ ഭ​ക്ഷ്യ​മേ​ള എ​ന്നി​വ​യാ​യി​രു​ന്നു മേ​ള​യി​ല്‍ സ​ന്ദ​ര്‍ശ​ക​രെ കാ​ത്തി​രു​ന്ന​ത്.

സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍, അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ന്റെ നി​ര​വ​ധി സേ​വ​ന​ങ്ങ​ള്‍, പു​തി​യ ആ​ധാ​ര്‍, കു​ട്ടി​ക​ളു​ടെ ആ​ധാ​ര്‍, ആ​ധാ​റി​ല്‍ മേ​ല്‍വി​ലാ​സം തി​രു​ത്ത​ല്‍, ഇ-​ആ​ധാ​ര്‍, ആ​ധാ​റി​ല്‍ ജ​ന​ന തീ​യ​തി തി​രു​ത്ത​ല്‍, ആ​ധാ​റി​ല്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ മാ​റ്റു​ക, ആ​ധാ​റി​ല്‍ ബ​യോ​മെ​ട്രി​ക് അ​പ്ഡേ​ഷ​ന്‍, ആ​ധാ​റി​ല്‍ ഫോ​ട്ടോ മാ​റ്റി​ക്കൊ​ടു​ക്ക​ല്‍, മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​കി​ത്സ ധ​ന​സ​ഹാ​യ അ​പേ​ക്ഷ തു​ട​ങ്ങി​യ​വ ഒ​രു കു​ട​ക്കീ​ഴി​ല്‍ ല​ഭ്യ​മാ​ക്കി​യ​ത് പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് സു​വ​ര്‍ണാ​വ​സ​ര​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ente keralam
News Summary - ente keralam exhibition
Next Story