ഏഴ് വയസ്സുകാരിയെ ട്രെയിനിൽ തട്ടിക്കൊണ്ടുപോകുന്നുവെന്ന് വ്യാജ സന്ദേശം; യുവാവ് അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: പെൺകുട്ടിയെ ട്രെയിനിൽ തട്ടിെക്കാണ്ടുപോകുന്നുവെന്ന വ്യാജ സന്ദേശം നൽകി പരിഭ്രാന്തിപരത്തിയ യുവാവ് അറസ്റ്റിൽ. രാമന്തളി കുന്നരു കാരന്താട്ട് സ്വദേശിയും കാർപെന്റർ ജോലിക്കാരനുമായ സുരേഷ്കുമാറാണ് (47) പിടിയിലായത്. ചന്തേര പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാത്രി മംഗളുരുവിനിന്നുള്ള മലബാർ എക്സ്പ്രസ് കാഞ്ഞങ്ങാട് സ്റ്റേഷൻ വിട്ട ശേഷമാണ് സംഭവം. കാഞ്ഞങ്ങാട് സ്റ്റേഷനിൽനിന്ന് കയറിയ പെരിയാട്ടടുക്കം സ്വദേശിനിയായ ഏഴ് വയസ്സുകാരിയെ യുവതി തട്ടിക്കൊണ്ടുപോവുകയാണെന്നാണ് പ്രതി പറഞ്ഞത്.
എറണാകുളത്തേക്ക് പോകുകയായിരുന്ന കുടുംബത്തോടൊപ്പമുണ്ടായിരുന്ന യുവതിയെയും ഏഴ് വയസ്സുളള കുട്ടിയെയും യുവാവ് ചുറ്റിപ്പറ്റി നിന്നിരുന്നു. ഇയാൾ മൊബൈലിൽ കുട്ടിയുടെ സെൽഫിയെടുക്കുന്നത് ചോദ്യംചെയ്തതോടെയാണ് സംഭവങ്ങൾക്ക് തുടക്കം.
പിന്നീട് യുവാവ് റെയിൽവേ സ്റ്റേഷൻ മാസ്റ്ററെയും തിരുവനന്തപുരത്തെ കൺട്രോൾ റൂമിലും തീവണ്ടിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നുവെന്ന സന്ദേശം കൈമാറുകയായിരുന്നു. തീവണ്ടി ചെറുവത്തൂരിൽ എത്തിയതോടെ ബഹളമുണ്ടായി. യാത്രക്കാർ സംഘടിച്ച് ഇയാൾക്കെതിരെ തിരിഞ്ഞത് വലിയ സംഘർഷാവസ്ഥക്കിടയാക്കി. വിവരമറിത്തെത്തിയ ചന്തേര പൊലീസ് ജനറൽ മൂന്നാം കോച്ചിൽനിന്ന് ഇയാളെ പിടിച്ചിറക്കി. പൊതുസ്ഥലത്ത് ജനങ്ങൾക്ക് ശല്യം ചെയ്തതിന് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. യുവതിക്കും കുടുംബത്തിനും യാത്ര തുടരേണ്ടതിനാൽ അവർ പൊലീസിൽ പരാതി നൽകിയില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട കാസർകോട് റെയിൽവേ പൊലീസും ഇയാൾക്കെതിരെ തീവണ്ടിയിൽ യാത്രക്കാരെ ശല്യംചെയ്തതിന് നടപടി സ്വീകരിച്ച് വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.