വിരൽ ജാറിൽ കുടുങ്ങിയ ആറു വയസുകാരനെ അഗ്നിശമന സേന രക്ഷിച്ചു
text_fieldsകാഞ്ഞങ്ങാട്: കളിക്കുന്നതിനിടെ ആറു വയസ്സുകാരെൻറ വിരൽ മിക്സിയുടെ ജാറിൽ കുടുങ്ങി. ഊരിയെടുക്കാനാവാതെ കുട്ടി കരയാൻ തുടങ്ങി. പിതാവും മറ്റൊരാളും ചേർന്ന് ഉടൻ കാഞ്ഞങ്ങാട് അഗ്നിശമന നിലയത്തിലെത്തി. ജീവനക്കാർ കട്ടർ ഉപയോഗിച്ച് ജാർ ചെറിയ കഷണങ്ങളായി അറുത്തുമാറ്റി. ദ്വാരത്തിനു സമീപം വളരെ കട്ടികൂടിയ മെറ്റൽ ഉപയോഗിച്ചു നിർമിച്ചതിനാൽ സേനാംഗങ്ങൾ ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. നീലേശ്വരം തൈക്കടപ്പുറം സ്വദേശിയായ കുട്ടി കളിക്കുന്നതിനിടെയാണ് അബദ്ധത്തിൽ പഴയ മിക്സിയുടെ ജാറിെൻറ ദ്വാരത്തിൽ വിരൽ കുടുങ്ങിയത്.
രക്ഷകരായ അഗ്നിശമന സേനക്ക് ടാറ്റ പറഞ്ഞാണ് കുട്ടി പുഞ്ചിരിയോടെ മടങ്ങിയത്. ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായാൽ ഉടൻ അടുത്തുള്ള അഗ്നിശമനനിലയത്തിൽ എത്തിച്ചാൽ എളുപ്പത്തിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയുമെന്നും അതിനാവശ്യമായ എല്ലാ ഉപകരണങ്ങളും ഉണ്ടെന്നും സ്റ്റേഷൻ ഓഫിസർ പി.വി. പവിത്രൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.