കാസർകോട് ജില്ലയില്‍ ആദ്യ ഇ.ഇ.ജി സംവിധാനം സജ്ജം
text_fieldsകാഞ്ഞങ്ങാട്: ജില്ല ആശുപത്രിയില്‍ ഇ.ഇ.ജി സംവിധാനം പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ഇ.ഇ.ജി സേവനം ലഭ്യമാക്കുന്നത്. ന്യൂറോളജി ചികിത്സയില്‍ ഏറെ സഹായകരമാണ് ഇ.ഇ.ജി. അപസ്മാര രോഗനിര്‍ണയത്തിന് ആവശ്യമായ പരിശോധനയാണ് ഇ.ഇ.ജി. വിവിധ തരത്തിലുള്ള മസ്തിഷ്‌ക രോഗ ബാധ വിലയിരുത്താന്‍ ഇതിലൂടെ സഹായിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുള്ള ജില്ലയിലെ ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാണ്.
ജില്ല ആശുപത്രിയില്‍ ഒരുക്കിയ ഇ.ഇ.ജി സേവനം എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യമായി ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർ ഉള്‍പ്പെടെയുള്ളവരുടെ ചികിത്സക്ക് കാസര്‍കോട് ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് അവരുടെ സേവനം ലഭ്യമാക്കി. ഇതുകൂടാതെയാണ് പരിശോധനയ്ക്കായി ഇ.ഇ.ജി സംവിധാനം സജ്ജമാക്കിയത്. കാത്ത് ലാബിന്റെ സേവനവും ജില്ലാ ആശുപത്രിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.