വവ്വാൽക്കൂട്ടങ്ങളെത്തി; ആൽമരത്തിലെ കായ്കൾ ഭക്ഷിക്കാൻ
text_fieldsകാഞ്ഞങ്ങാട്: പതിവുതെറ്റിക്കാതെ വവ്വാൽകൂട്ടങ്ങൾ ഇക്കുറിയും നഗരമധ്യത്തിലെ ആൽമരത്തിൽ മധുരക്കായ്കൾ ഭക്ഷിക്കാനെത്തി. നിരനിരയായി തൂങ്ങിയാടുന്ന വവ്വാൽക്കൂട്ടങ്ങൾ നഗരത്തിലെത്തുന്നവർക്ക് കൗതുകക്കാഴ്ചയായി. പഴയ കൈലാസ് തിയേറ്ററിന് സമീപത്തുള്ള ആൽമരത്തിലാണ് വവ്വാൽക്കൂട്ടം തമ്പടിച്ചത്.
നൂറുകണക്കിന് വവ്വാലുകളാണ് മരത്തിൽ തൂങ്ങിയാടുന്നത്. രാത്രിയാകുമ്പോൾ ഇവയുടെ എണ്ണം പതിന്മടങ്ങ് വർധിക്കുമെന്ന് സമീപത്തെ ടൂറിസ്റ്റ് ബസ് സ്റ്റാൻഡിലെ തൊഴിലാളികൾ പറഞ്ഞു. ആൽമരത്തിൽ നിറയെ പഴങ്ങൾ കായ്ച്ചിരിക്കുകയാണ്. കായ്കൾ തീരുന്നതോടെ രണ്ടാഴ്ചക്കകം സ്ഥലംവിടാറാണ് പതിവെന്നും തൊഴിലാളികൾ പറഞ്ഞു. കൗതുക കാഴ്ചയോടൊപ്പം വഴിയാത്രക്കാർക്ക് വവ്വാലുകൾ ഭീതിയും ഉണ്ടാക്കുന്നുണ്ട്.
നിപ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് ഇതിനു കാരണം. പകൽ നേരങ്ങളിൽ ഇവക്ക് കണ്ണു കാണാറില്ലെങ്കിലും ആൽമരത്തിനുചുറ്റും പറന്നുനടന്ന് കായ്കൾ ഭക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ ഭക്ഷിച്ചതിെന്റ അവശിഷ്ടങ്ങൾ യാത്രക്കാരുടെ തലയിൽ വീഴുന്നതും പതിവാണ്. കെ.എസ്.ടി.പി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നഗരത്തിലെ മുഴുവൻ ആൽമരങ്ങളും മുറിച്ചുമാറ്റിയപ്പോഴും അരയാൽ തറയുള്ളതാണെന്ന പ്രത്യേകത കണക്കിലെടുത്ത് ഈ ആൽമരം നിലനിർത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.