പരിശോധിച്ചത് നൂറിലേറെ സി.സി.ടി.വി കാമറകൾ; ഒടുവിൽ ആ കാർ കണ്ടെത്തി
text_fieldsകാഞ്ഞങ്ങാട്: ലോട്ടറി വില്പനക്കാരനായ യുവാവിെൻറ മരണത്തിന് ഇടയാക്കി നിര്‍ത്താതെപോയ കാർ ഹോസ്ദുർഗ് കണ്ടെത്തി. നവംബര്‍ 14ന് രാത്രിയിലാണ് ലോട്ടറിവിൽപനക്കാരൻ തോയമ്മല്‍ സ്വദേശി സുധീഷിനെ (37) കാല്‍നടയായി വീട്ടിലേക്ക് വരുമ്പോള്‍ കൂളിയങ്കാലില്‍ വാഹനമിടിച്ച് മരിച്ചത്. അപകടസ്ഥലത്തുനിന്ന് ഹെഡ് ലൈറ്റിെൻറ രണ്ടു ഗ്ലാസ് കഷണങ്ങൾ മാത്രമാണ് പൊലീസിന് ലഭിച്ചത്. ഇതിൽ പിടിച്ചാണ് പൊലീസ് അന്വേഷണത്തിന് തുടക്കമിട്ടത്.
ആദ്യം പരിശോധനയിൽ മാരുതി 800 കാറിേൻറതാണെന്ന് തെളിഞ്ഞു. പിന്നീട് കാഞ്ഞങ്ങാട് മുതൽ കണ്ണൂർ ജില്ലയിലെ കണ്ണാപുരം വരെ നൂറിലധികം സി.സി.ടി.വി കാമറകള്‍ പൊലീസ് പരിശോധിച്ചു. ഇതിൽ പഴയങ്ങാടിയിലെ സി.സി.ടി.വിയിൽനിന്നാണ് കാറിെൻറ അവ്യക്തമായ ചിത്രം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനകളിൽ കണ്ണപുരത്തെ സി.സി.ടി.വിയിൽനിന്ന് കാറിെൻറ പൂർണ ചിത്രവും പൊലീസിന് ലഭിച്ചു. ഇതോടെ പ്രതി ആരാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
കാസർകോട് സർവേ ഓഫിസിലെ ഡ്രൈവറായ അഞ്ചരക്കണ്ടിയിലെ കെ.വി. പ്രജിത്ത് (45) ആണ് കാറോടിച്ചിരുന്നത്. ഇയാളെ ഹോസ്ദുർഗ് സി.ഐ കെ.പി. ഷൈൻ അറസ്റ്റ് ചെയ്തു. കാറും കസ്റ്റഡിയിൽ എടുത്തു. സിവിൽ പൊലീസ് ഓഫിസർ കെ.വി. അജിത്തിെൻറ അന്വേഷണമികവാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.