സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: കൊടിമരം നശിപ്പിക്കുന്നത് ചോദ്യംചെയ്ത സി.പി.എം പ്രവർത്തകനെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച ശേഷം കുപ്പിക്കഷ്ണംകൊണ്ടും കത്തികൊണ്ടും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. ബല്ലയിലെ എം. സുജിത് (24), പി. നന്ദലാൽ (20), എം. വിപിൻ (27), മൂലക്കണ്ടം സ്വദേശി കെ.ഇ. അശ്വിൻ (20) എന്നിവരെയാണ് ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീഷ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സി.പി. എം പ്രവർത്തകൻ അത്തിക്കോത്ത് എ.സി നഗറിലെ ചേരിക്കൽ വീട്ടിൽ കൃഷ്ണനെ (34) സംഘം ആക്രമിച്ചത്.
തടയാൻചെന്ന സഹോദരൻ ഉണ്ണികൃഷ്ണനും മർദനമേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൃഷ്ണന്റെ പരാതിയിൽ ഒമ്പത് ബി.ജെ.പി പ്രവർത്തകർക്കെതിരെ നരഹത്യാശ്രമത്തിന് ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. രാഹുൽ, സുജിത്ത്, സുധീഷ്, നന്തലാൽ, വിപിൻ, അശ്വിൻ, ഷൈജു കണ്ടാലറിയുന്ന രണ്ട് പേർ ഉൾപെടെ ഉള്ളവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ചികിത്സയിലുള്ള അത്തിക്കൊത്തെ പാർട്ടി ബ്രാഞ്ച് അംഗവും കോട്ടച്ചേരി സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമായ കൃഷ്ണനെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സതീഷ് ചന്ദ്രനും, നീലേശ്വരം ഏരിയ കമ്മിറ്റി അംഗം പാറക്കോൽ രാജൻ, ബല്ല ലോക്കൽ സെക്രട്ടറി എം. സേതു എന്നിവരും ആശുപത്രിയിൽ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.