യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: ഗൾഫിൽ നിന്ന് കൊടുത്തയച്ച സ്വർണ സ്റ്റിക്ക് തിരിച്ചു കിട്ടുന്നതിന് യുവാവിനെ കാറിൽ കയറ്റി കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തു.
സൗത്ത് ചിത്താരി വാണിയംപാറ ജങ്ഷനിലെ എം. അഷ്റഫ് (35), സൗത്ത് ചിത്താരിയിലെ കുളിക്കാട് റോഡ് സി.കെ. ഷഹീർ (21), നോർത്ത് ചിത്താരി പുതിയവളപ്പ് ഹൗസിലെ ഇബ്രാഹിം ഖലീൽ (30), പടന്നയിലെ യാസർ (40) എന്നിവരാണ് അറസ്റ്റിലായത്. പൂച്ചക്കാട് ചെറിയ പള്ളിക്കടുത്തെ എ.പി. അബ്ദുൽ മജീദിന് (40) നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ബേക്കൽ പൊലീസ് നരഹത്യ ശ്രമത്തിന് കേസെടുത്തിരുന്നു. പൂച്ചക്കാട്ടെ വീട്ടിൽ അതിക്രമിച്ച് കയറി കാറിൽ ബലമായി പിടിച്ചുകൊണ്ട് പോയി പടന്നയിൽ വെച്ച് ആക്രമിച്ചതായാണ് പരാതി.
13ന് രാവിലെ വീട്ടിൽ നിന്ന് കൊണ്ടുപോയി 14ന് വൈകീട്ട് വരെ റിസോർട്ടിൽ വെച്ച് ഇരുമ്പുവടി കൊണ്ടും ഇലക്ട്രിക് സ്റ്റിക് കൊണ്ടും ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പ്രതികൾ ഗൾഫിൽ വെച്ച് നൽകിയ സ്വർണം നാട്ടിലെത്തിയ ശേഷം തിരിച്ചു നൽകിയില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. സ്വർണമോ സ്വത്തോ നൽകണമെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് പറയുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.