24 മണിക്കൂറിനിടെ വ്യത്യസ്ത ഇടങ്ങളിൽ നാലു യുവതികളെ കാണാതായി
text_fieldsകാഞ്ഞങ്ങാട് : 24 മണിക്കൂറിനിടെ ജില്ലയിലെ വ്യത്യസ്ത ഇടങ്ങളിൽ നിന്ന് നാലു യുവതികളെ കാണാതായി. കൊളത്തൂർ കല്ലട കുറ്റിയിലെ ബഷീറിന്റെ ഭാര്യ സുഹൈല(25)യെ കാണാതായി.
ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞ് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. തിരികെ എത്താത്തതിനാൽ ബന്ധുക്കളുടെ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ഉദിനൂർ എടച്ചാക്കൈയിലെ റഷീദയുടെ മകൾ റാഹിദ(19) യെ കാണാതായി. ബ്യൂട്ടി പാർലറിലേക്കെന്ന് പറഞ്ഞായിരുന്നു ഉച്ചക്ക് വീട്ടിൽ നിന്ന് പോയത്.
ബംഗളൂരിവിലുള്ള സുഹൃത്ത് ആനന്ദിന്റെ കൂടെ പോയതായി സംശയിക്കുന്നതായി മാതാവ് പൊലീസിൽ നൽകിയ പരാതിയിൽ അറിയിച്ചു. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. കുഞ്ചത്തൂർ വില്ലേജിലെ ബി.എസ്. നഗറിലെ അഫ്രീന(19)യെ കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ കാണാതായി.മഞ്ചേശ്വരത്ത് നടക്കുന്ന ബീച്ച് ഫെസ്റ്റിവൽ കാണാൻ പോയതായിരുന്നു.
ബീച്ചിലെത്തിയ ശേഷം ഏതോ ഒരു ബൈക്കിൽ കയറി പോവുകയും അതിനു ശേഷം തിരിച്ചു വന്നില്ലെന്നും ഇതുസംബന്ധിച്ച് മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ബേളധർബത്തടുക്കയിൽ നിന്ന് രാജേന്ദ്രന്റെ ഭാര്യ മാലതി(30), മകൻ മനീഷ്(അഞ്ച്) എന്നിവരെ കാണാതായി. രാവിലെ ബദിയഡുക്കയിലെ ആശുപത്രിയിലേക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടിൽ നിന്ന് പോയ ശേഷം കാണാതായെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.