Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2024 4:47 AM GMT Updated On
date_range 14 Nov 2024 4:47 AM GMTവിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിയിൽനിന്ന് 16 ലക്ഷം തട്ടിയെടുത്തെന്ന് പരാതി
text_fieldsbookmark_border
കാഞ്ഞങ്ങാട്: യു.കെയിലേക്ക് വിസ വാഗ്ദാനംചെയ്ത് യുവതിയിൽനിന്ന് 16,80,000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ കേസ്. ചിറ്റാരിക്കാലിലെ ജെയിസൺ ജെയിംസിന്റെ ഭാര്യ ദിവ്യ പി. തോമസിന്റെ (32) പരാതിയിൽ നടുവിൽ വെല്ലാടിലെ ജോസഫ് (38), ചിറ്റാരിക്കാലിലെ നിധിൻ പി. ജോയി (34) എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. 2023 നവംബർ ഏഴു മുതൽ പല തവണകളിലായാണ് യുവതി പണം നൽകിയത്. വിസ നൽകാതെയും പണം തിരികെനൽകാതെയും വഞ്ചിച്ചെന്ന് പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story