തപാൽ ഓഫിസിൽ സാമ്പത്തിക തിരിമറി; പോസ്റ്റ് വിമനെതിരെ കേസ്
text_fieldsകാഞ്ഞങ്ങാട്: അമ്പലത്തറയില്‍ പ്രവര്‍ത്തിക്കുന്ന പുല്ലൂര്‍ തപാൽ ഒാഫിസില്‍ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയ പോസ്റ്റ് വിമനെതിരെ കേസെടുത്തു. പള്ളിക്കര പൂച്ചക്കാട്ടെ കെ.എസ്. ഇന്ദുകുമാരിക്കെതിരെയാണ് കാഞ്ഞങ്ങാട് സബ്ഡിവിഷൻ പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ കെ.ഇ. ഇസ്മായിലിന്‍റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തത്. അമ്പലത്തറ പോസ്റ്റ് ഓഫിസില്‍ സുകന്യ സ്മൃതിയോജന പദ്ധതിയിലൂടെ പണം നിക്ഷേപിച്ച നാല് വനിതകള്‍ തപാൽ വകുപ്പിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
2016 ആഗസ്റ്റ് 20 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 25 വരെയുള്ള ദിവസങ്ങളിലാണ് വന്‍തോതില്‍ ക്രമക്കേട് നടത്തിയത്. നാല് വനിതകളില്‍ നിന്നായി 146500 രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്. നിക്ഷേപകര്‍ നല്‍കുന്ന പണം ബുക്കില്‍ രേഖപ്പെടുത്തുമെങ്കിലും ഇത് പോസ്റ്റ് ഒാഫിസില്‍ അടച്ചിരുന്നില്ല.
പാറപ്പള്ളി കുമ്പളയിലെ ഒരു അംഗൻവാടി അധ്യാപികയും റേഷന്‍ കടക്കാരനും പണം പിന്‍വലിക്കാന്‍ പോയപ്പോഴാണ് തങ്ങളുടെ അക്കൗണ്ടില്‍ പണമില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മറ്റ് രണ്ടു പേര്‍കൂടി പരാതിയുമായി രംഗത്തുവന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ചില്‍ ഇന്ദുവിനെ സര്‍വിസില്‍നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.