വായന വസന്തം തീർക്കാൻ ലൈബ്രറി കെട്ടിടവുമായി പൊതുവിദ്യാലയം
text_fieldsകാഞ്ഞങ്ങാട്: അറിവിനു പകരം മറ്റൊന്നുമില്ലെന്ന തിരിച്ചറിവ് നാടിനു പകരാൻ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു .പി സ്കൂളിൽ ലൈബ്രറി കെട്ടിടമൊരുങ്ങി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെന്റ ഭാഗമായി സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊതു വിദ്യാലയത്തിന്റ മുന്നിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ വായനശാലയും ഗ്രന്ഥാലയവുമൊരുക്കുന്നത്.
പുസ്തകങ്ങളുടെ ബഹുവർണ മുഖചിത്രങ്ങളാൽ തലയെടുപ്പോടെ നിൽക്കുന്ന ഈ ഗ്രന്ഥാലയം മാതൃകയാകും. ആദിമ മനുഷ്യൻ കല്ലിലും മണ്ണിലും തുടങ്ങിയ എഴുത്തിെന്റ പരിണാമഘട്ടങ്ങൾ ഗുഹാചിത്രം, ചിത്രലിപി, മൃഗത്തോൽ, മരപ്പലക, ഓല എന്നിവ പിന്നിട്ട് കടലാസിലേക്കും മാറിയ വായനക്കാലം ഇവിടുത്തെ ചുമർചിത്രങ്ങൾ ഓർമപ്പെടുത്തും. മലയാളത്തിനൊപ്പം ലോകപ്രശസ്തരായ എഴുത്തുകാരുടെ രചനകളെല്ലാം ഈ ഗ്രന്ഥാലയച്ചുമരുകൾക്ക് അക്ഷരശോഭ പകരുന്നു.
കേരള ലളിതകല അക്കാദമി പുരസ്കാര ജേതാവ് വിനോദ് അമ്പലത്തറയും സഹോദരനും ചിത്രകാരനുമായ പ്രസാദ് കാനത്തുങ്കാലും ഒരു മാസം നീണ്ട പ്രവർത്തനങ്ങൾ കൊണ്ടാണ് ചുമരുകളും തൂണുകളും 'പുസ്തകക്കവറുകൾ' കൊണ്ട് മനോഹരമാക്കിയത്. ആൽബർട്ടോ മാംഗ്വലിെന്റ 'എ ഹിസ്റ്ററി ഓഫ് റീഡിങ്', ജോൺ ക്യാരിയുടെ 'പ്യുവർ പ്ലഷർ', ലൂസിമാൻഗെൻറ 'ബുക്ക് വേം', നീലാഞ്ജന റോയിയുടെ 'ദ ഗേൾ ഹു എയ്റ്റ് ബുക്സ്' തുടങ്ങി വായനയുടെ വസന്തം സമ്മാനിക്കുന്ന ആയിരത്തോളം അപൂർവ പുസ്തകങ്ങളുടെ കലവറയായി ഈ ഗ്രന്ഥാലയം മാറും. ലൈബ്രേറിയനും ഇവിടെ കുട്ടികൾ തന്നെയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.