ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്നത് നയമല്ല -ബേബി ബാലകൃഷ്ണൻ
text_fieldsകാഞ്ഞങ്ങാട്: ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്നത് നയമല്ലെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പിലാക്കുന്ന ട്രേഡേഴ്സ് ഫാമിലി വെൽഫെയർ ബെനിഫിറ്റ് സ്കീം പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന മരണാനന്തര ധനസഹായം 3,31,000 രൂപയുടെ ചെക്ക് അമ്പലത്തറ യൂനിറ്റ് മെംബറായിരുന്ന മാധവന്റെ കുടുംബത്തിന് വിതരണം ചെയ്യുകയായിരുന്നു ബേബി ബാലകൃഷ്ണൻ. പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പേരിൽ ഉദ്യോഗസ്ഥർ കടകളിൽ കയറി ചെറുകിട കച്ചവടക്കാരെ മാത്രം തിരഞ്ഞുപിടിച്ച് ഫൈൻ ഈടാക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചത്. അമ്പലത്തറ വ്യാപാര ഭവനിൽ നടന്ന യൂനിറ്റ് ജനറൽബോഡി യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ.വി. ഗോപാലൻ അധ്യക്ഷത വഹിച്ചു.
ജില്ല വൈസ് പ്രസിഡന്റ് ശിഹാബ് ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. വനിതാ വിങ് സംസ്ഥാന സെക്രട്ടറി സരിജ ബാബു, ജില്ല കൗൺസിൽ അംഗം വി. കൃഷ്ണൻ കാനം, യൂത്ത് വിങ് പ്രസിഡൻറ് ഷിബുരാജ് എന്നിവർ സംസാരിച്ചു.
യൂനിറ്റ് ജനറൽ സെക്രട്ടറി ബി. ജയരാജൻ സ്വാഗതവും ട്രഷറർ പി.വി. കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു. അമ്പലത്തറ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കുളിൽ നടക്കുന്ന ജില്ല ശാസ്ത്രോത്സവത്തിന്റെ വിജയത്തിനായി യൂനിറ്റ് നൽകുന്ന ഫണ്ട് റിട്ട.എ.ഇ.ഒ ജയരാജൻ മാസ്റ്റർക്ക് നൽകി. സംഘടനയുടെ ജില്ല കൗൺസിൽ അംഗമായ ബി. കുഞ്ഞികൃഷ്ണൻ കാനത്തിനുള്ള ചികിത്സ സഹായ വിതരണവും ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.