കാറ്റ്, മഴ: തീരദേശത്ത് വ്യാപകനാശം
text_fieldsകാഞ്ഞങ്ങാട്: ശക്തമായ കാറ്റിലും മഴയിലും തീരദേശമേഖലയിലും നഗരപ്രദേശങ്ങളിലും വ്യാപകനാശം. കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെ കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് പൊടുന്നനെ ചിത്താരിക്കടപ്പുറത്തെ കരയിലേക്ക് കയറിയതിനെ തുടർന്നാണ് വൻ നാശനഷ്ടമാണുണ്ടായത്. നിരവധി വീടുകൾ തകർന്നു.
ചിത്താരിക്കടപ്പുറത്തെ ബാലകൃഷ്ണൻ, ജാനകി, ലക്ഷ്മി, ശാന്ത, കാർത്യായനി, അജാനൂർ കടപ്പുറത്തെ രുക്മിണി എന്നിവരുടെ വീടുകളിലെ ഓടുകൾ പറന്നുപോയി. രാജെൻറ വീടിനു മുകളിൽ തെങ്ങ് കടപുഴകിയതിനെ തുടർന്ന് സൺഷേഡ് തകർന്നു.
കഴിഞ്ഞ ആഴ്ച ഉണ്ടായ ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് ഈ ഭാഗങ്ങളിൽ കടൽ കയറി നിരവധി വീടുകളിലേക്ക് ചളിവെള്ളം കയറിയിരുന്നു. ഇതിെൻറ ആഘാതത്തിൽനിന്ന് കരകയറും മുമ്പേയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറി നാശംവരുത്തിയത്.
ശക്തമായ കാറ്റിലും മഴയും കാഞ്ഞങ്ങാട് കടപ്പുറത്ത് തെങ്ങുകൾ കടപുഴകിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.