ഹൈടെക് ശ്മശാന അഴിമതി ആരോപണം; അന്വേഷണത്തിന് രണ്ടംഗ സംഘത്തെ നിയോഗിച്ച് സി.പി.എം
text_fieldsകാഞ്ഞങ്ങാട്: സി.പി.എം നിയന്ത്രണത്തിലുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഹൈടെക് ശ്മശാന നിർമാണവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം. സംഭവം ചർച്ചയായതോടെ അന്വേഷണത്തിന് രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തി. കഴിഞ്ഞദിവസം ചേർന്ന ബല്ല ലോക്കൽ കമ്മിറ്റി യോഗത്തിൽ ചൂടേറിയ വാക് തർക്കത്തിന് കാരണമായതിന് പിന്നാലെയാണ് അന്വേഷണമുണ്ടായത്. ശ്മശാന നിർമാണ കമ്മിറ്റി ഇതുവരെ കണക്കുകൾ അവതരിപ്പിക്കുകയോ കമ്മിറ്റി പിരിച്ചുവിടുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം.
ലോക്കൽ കമ്മിറ്റി അംഗം പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയതോടെ ചർച്ചയെ തുടർന്ന് കണക്ക് അവതരിപ്പിച്ചതായും കമ്മിറ്റി പിരിച്ചുവിട്ടതായും അറിയിച്ചപ്പോൾ തങ്ങൾ ഇതുവരെയും അറിഞ്ഞിട്ടില്ലെന്നാണ് കമ്മിറ്റി ഭാരവാഹികളായ ചില അംഗങ്ങൾ പറഞ്ഞത്. കണക്കിൽ വ്യാപക കൃത്രിമം നടന്നതായി ആരോപണം കടുത്തതോടെയാണ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി. നാരായണൻ, വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ കമീഷനെ നിയമിച്ചത്. ശ്മശാന നിർമാണവുമായി ബന്ധപ്പെട്ട പിരിവിൽ വലിയ തുക നൽകിയവർക്കുപോലും രസീത് നൽകിയിട്ടില്ലെന്ന ആരോപണവും ഉയർന്നു. ഇതെ ക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.