കുന്നിടിഞ്ഞ് വീടിനു മുകളിൽ വീണു; ഈ കുടുംബത്തിന് വേണം കൈത്താങ്ങ്
text_fieldsകാഞ്ഞങ്ങാട്: വൃദ്ധദമ്പതികളും മകളും പേരമകനും താമസിക്കുന്ന വീടിന് മുകളിൽ കുന്നിടിഞ്ഞുവീണ് ദുരിതത്തിലായി. ചാമണ്ഡിക്കുന്ന് നോർത്ത് ചിത്താരി അസീസിയ പള്ളിക്കടുത്ത് താമസിക്കുന്ന കെ.പി. അഹമ്മദ് (75) -തണ്ണി മുക്രി), ഭാര്യ എ.ജി. സുഹറ (65), ഇവരുടെ മകൾ റഹിയാനത്ത്, റഹിയാനത്തിന്റെ 12 വയസ്സുള്ള മകൻ എന്നിവർ താമസിക്കുന്ന വീടിനു മുകളിലേക്കാണ് കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ മണ്ണിടിഞ്ഞുവീണത്.
റഹിയാനത്തിെന്റ ഭർത്താവ് നേരത്തെ കുടുംബത്തെ ഉപേക്ഷിച്ചുപോയതാണ്. പടന്നക്കാട് കാർഷിക കോളജിൽ കൂലിവേലക്ക് പോയാണ് റഹിയാനത്ത് വൃദ്ധരായ മാതാപിതാക്കൾക്കും മകനും അന്നത്തിനുള്ള വക കണ്ടെത്തുന്നത്. ഇതിനിടയിലാണ് പണിതീരാത്ത ചെറിയ വീടിനു മുകളിൽ കുന്നിടിഞ്ഞു വീണത്. ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാൻപോലും നിവൃത്തിയില്ലാതെ ഇതേ വീട്ടിൽ കഴിയുകയാണ് ഇവർ. മണ്ണ് വീണ്ടുമിടിഞ്ഞാൽ അപകടമാവും.
വിദ്യാർഥിയുടെയും കുടുംബത്തിന്റെയും ദുരവസ്ഥ മനസ്സിലാക്കിയ പ്രധാനാധ്യാപകൻ പി.പി. ബാലകൃഷ്ണൻ മറ്റ് കുട്ടികളോടുൾപ്പെടെ സഹായം തേടി വീട് വാസയോഗ്യമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുകൊണ്ട് മാത്രം ഫലം കാണില്ലെന്ന അവസ്ഥയാണ്. ഉദാരമതികളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിർധന കുടുംബം. സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് താഴെയുള്ള അക്കൗണ്ട് നമ്പർ ഉപയോഗിക്കാം.
റഹിയാനത്ത്: Ac No- 33363197931, SBI കാഞ്ഞങ്ങാട്, IFSC: SBIN0001439
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.