കേസ് പിൻവലിക്കാൻ വീട്ടമ്മയെ ഭീഷണിപ്പെടുത്തി: പൊലീസുകാരനെതിരെ കേസ്
text_fieldsകാഞ്ഞങ്ങാട്: കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ പൊലീസുകാരനെതിരെ കേസ്. വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയ പൊലീസുകാരനെതിരെയാണ് ഇതേ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതിന് കേസെടുത്തത്.
ശ്രീകണ്ഠപുരം സ്വദേശിയും കണ്ണൂർ എ.ആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറുമായ പ്രദീപനെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. കാഞ്ഞങ്ങാട് സൗത്തിലെ വീട്ടമ്മയാണ് പരാതി നൽകിയത്.
നേരത്തെ ഇവർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസുകാരൻ ജയിലിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് വീണ്ടും സംഭവമുണ്ടായത്. രാവിലെ 7.45 ന് തട്ടുകടയിലെത്തിയാണ് ഭീഷണിപ്പെടുത്തിയത്. ആദ്യത്തെ കേസ് പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് പറഞ്ഞാണ് ഭീഷണി മുഴക്കിയത്.
അശ്ലീല ഭാഷയിൽ സംസാരിക്കുകുകയും ചെയ്തതായി പരാതിയിലുണ്ട്. കഴിഞ്ഞ മാസമാണ് സ്ത്രീയുടെ വീട്ടിലെത്തി അപമാനിക്കാൻ ശ്രമിച്ചത്. ഈ സംഭവത്തിൽ അറസ്റ്റിലായ പ്രദീപൻ ഒരാഴ്ച മുമ്പാണ് ജയിലിൽ നിന്നും ഇറങ്ങിയത്. സസ്പെൻഷനിൽ കഴിയുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.