ഹോസ്ദുര്‍ഗ് കോടതി: ആഘോഷ പരിപാടികള്‍ക്ക് അന്തിമ രൂപമായി
text_fieldsകാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികള്‍ക്ക് സംഘാടകസമിതി അന്തിമ രൂപംനല്കി. പരിപാടിയുടെ ഭാഗമായി മാര്‍ച്ച് 13ന് വൈകീട്ട് 4.30ന് ഹോസ്ദുര്‍ഗ് കോടതി പരിസരത്തുനിന്ന് വിളംബര ജാഥ ആരംഭിച്ച് നോര്‍ത്ത് കോട്ടച്ചേരിയില്‍ സമാപിക്കും.
മാര്‍ച്ച് 16ന് വൈകീട്ട് 4.30ന് ഒരുവര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികള്‍ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്യും. നിയമ മന്ത്രി പി. രാജീവ് മുഖ്യാതിഥിയാവും. ഇ. ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് മുഖ്യപ്രഭാഷണം നടത്തും.
ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ അഭിഭാഷക ഡയറക്ടറി പ്രകാശനം ചെയ്യും. ജസ്റ്റിസ് ബച്ചു കുര്യന് തോമസ്, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, അഡ്വ. ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, എം.എല്‍.എമാരായ എ.കെ.എം. അഷ്റഫ്, എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാല്‍, നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് ഇഫ്താര്‍ സംഗമവും കലാപരിപാടികളും. ഉച്ച രണ്ടിന് ഭരണഘടനയെയും പൗരാവകാശങ്ങളെയും ആസ്പദമാക്കി സെമിനാര്‍. യോഗത്തില്‍ സംഘാടകസമിതി ചെയര്മാന് ഇ. ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ല ജഡ്ജി കെ.കെ. ബാലകൃഷ്ണന്, പോക്സോ ജഡ്ജ് സി. സുരേഷ് കുമാര്‍, ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റുമാരായ ബാലു ദിനേശ്, എയ്ഞ്ചല്‍ റോസ്, മുനിസിഫ് ഐശ്വര്യ രവീന്ദ്രന്, സബ് ജഡ്ജ് എം. ബിജു, വര്‍ക്കിങ് ചെയര്മാന് അഡ്വ. എം.സി. ജോസ്, അഡ്വ. പി. അപ്പുക്കുട്ടന്, അഡ്വ. പി. നാരായണന്, അഡ്വ. എം. ജയചന്ദ്രന്, അഡ്വ. എന്‍.എ. ഖാലിദ്, അഡ്വ. പി.വി. സുരേഷ്, പി.വി. രാജേന്ദ്രന്, ജനാര്ദനന്, രാമചന്ദ്രന് കാട്ടൂര്‍, സി. യൂസഫ് ഹാജി, ടി.കെ. നാരായണന്, ടി. മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. സംഘാടകമിതി ജന. കണ്‍വീനര്‍ കെ.സി. ശശീന്ദ്രന് സ്വാഗതവും ട്രഷറര്‍ പി.കെ. സതീശന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.