ജില്ലയിലെ രണ്ട് സ്കൂൾ കെട്ടിടോദ്ഘാടനം ഇന്ന്
text_fieldsകാഞ്ഞങ്ങാട്: ജില്ലയിലെ രണ്ട് സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഓൺലൈനായി നിർവഹിക്കും. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ചെമ്മട്ടംവയൽ ബല്ല ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിനുവേണ്ടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടവും സംസ്ഥാന സർക്കാറിന്റെ വിദ്യാകിരണം പദ്ധതിവഴി കിഫ്ബി സഹായത്തോടെ നിർമിച്ച ജി.എച്ച്.എസ്.എസ് പൈവളിഗെ കയർകട്ട സ്കൂളിന്റെ പുതിയ കെട്ടിടവുമാണ് ഉദ്ഘാടനം ചെയ്യുക.
ചെമ്മട്ടംവയൽ ബല്ല ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറിയിൽ വൈകീട്ട് 4.30നാണ് ചടങ്ങ്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ഇ. ചന്ദ്രശേഖരൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത തുടങ്ങിയവർ സംബന്ധിക്കും.
എച്ച്.എസ്.എസ് പൈവളിഗെയിലും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ.എ.എസ്, ഡി.ജി.ഇ, എക്സിക്യൂട്ടിവ് സെക്രട്ടറി വിദ്യാകിരൺ മിഷൻ എസ്. ഷാനവാസ് ഐ.എ.എസ് എന്നിവർ ഓൺലൈനിൽ സംബന്ധിക്കും. സ്കൂളിലെ ചടങ്ങിൽ പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയന്തി അധ്യക്ഷത വഹിക്കും. മഞ്ചേശ്വരം എം.എൽ.എ എ. കെ.എം. അഷ്റഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും.
ഷമീന ടീച്ചർ, അഡ്വ. എസ്.എൻ. സരിത, നാരായണ നായിക്ക്, പുഷ്പലക്ഷ്മി, സരോജ ആർ. ബല്ലാൽ, അബ്ദുറസാഖ് ചിപ്പാർ, സിഹ സുനീഷ, നന്ദികേശൻ, ദിനേശ്, കൃഷ്ണമൂർത്തി, റഹ്മത്ത് റഹ്മാൻ, ശ്രീനിവാസ ഭണ്ഡാരി, സുനിത വാൾട്ടി ഡിസോസ തുടങ്ങിയവർ സംബന്ധിക്കും. ആധുനിക സൗകര്യത്തോടെ ഏഴ് ക്ലാസ് മുറികൾ, ടോയ്ലറ്റ് സൗകര്യം, കിച്ചൺ റൂം, റെസ്റ്റ് റൂം അടങ്ങിയതാണ് പുതിയ ബിൽഡിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.