'ലോക്സഭ തെരഞ്ഞെടുപ്പിൽ ഐ.എൻ.ടി.യു.സിയെ പരിഗണിക്കണം'
text_fieldsകാഞ്ഞങ്ങാട്: ലോക്സഭ തെരഞ്ഞെടുപ്പിൽ ഐ.എൻ.ടി.യു.സിയെ മത്സരരംഗത്ത് പരിഗണിക്കണമെന്ന് ഐ.എൻ.ടി.യു.സി സ്പെഷൽ കൺവെൻഷൻ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ശ്രമിക് ഭവനിൽ നടന്ന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥന വൈസ് പ്രസിഡന്റ് വി.വി. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.ജി. ദേവ് അധ്യക്ഷത വഹിച്ചു. കെ.എം. ശ്രീധരൻ സ്വാഗതം പറഞ്ഞു. എം.കെ. മാധവൻ നായർ, എം.വി. പത്മനാഭൻ, എ. കുഞ്ഞമ്പു, കെ.വി. രാഘവൻ, ടി.വി. കുഞ്ഞിരാമൻ, സമീറ ഖാദർ, ഷാഹുൽ ഹമീദ്, പി.വി. ചന്ദ്രശേഖരൻ, ബാലകൃഷ്ണ ഷെട്ടി, പി. ബാലകൃഷ്ണൻ, ഷീജ റോബർട്ട്, സിന്ധു വലിയ പറമ്പ, രത്നാകരൻ കാറടുക്ക, ഗോപകുമാർ എന്നിവർ സംസാരിച്ചു.
ക്ഷേമ ബോർഡുകളിലേക്ക് നിയമനം ലഭിച്ച എൻ. ഗംഗാധരൻ (ഖാദി), തോമസ് സെബാസ്റ്റ്യൻ (കള്ളു ചെത്ത്), കെ.എം. ശ്രീധരൻ (ബീഡി) എന്നിവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.