ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി തിരികെ കൊടുക്കാതെ വഞ്ചിച്ച കമ്പനിക്കെതിരെ പൊലീസ് കേസ്
text_fieldsനീലേശ്വരം: ഉയർന്ന പലിശ വാഗ്ദാനം ചെയ്തതിനെത്തുടർന്ന് നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്ന പരാതിയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തു. സിഗ്സ് മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അധികൃതർക്കെതിരെയാണ് കേസെടുത്തത്.
അമ്പലത്തറ പൊലീസ് പത്തും നീലേശ്വരത്ത് അഞ്ചും കേസുകൾ രജിസ്റ്റർ ചെയ്തു. ചിറ്റാരിക്കാലിലും കേസുണ്ട്. നേരത്തെ കാഞ്ഞങ്ങാട്, ചന്തേര, ബേഡകം പൊലീസും സമാന കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ഡയറക്ടർമാരായ ഏഴുപേർക്കെതിരെയാണ് എല്ലായിടത്തും കേസെടുത്തത്. ഡയറക്ടർമാരായ കോട്ടയം അമ്പാടിക്കവലയിലെ വൃന്ദ രാജേഷ് (53), ചെമ്മനാട് ചെരുമ്പയിലെ കുഞ്ഞിച്ചന്തു (65), തളിപ്പറമ്പ് സ്വദേശിനി മേഴ്സി ജോയി (52,) സുരേഷ് ബാബു (57), തളിപ്പറമ്പ്, കോട്ടയം അയ്മനം സ്വദേശികളായ രാജീവ് (44), സന്ധ്യ രാജീവ് (41), തളിപ്പറമ്പിലെ കമലാക്ഷൻ (59) എന്നിവരാണ് പ്രതികൾ. കാൽലക്ഷം മുതൽ അഞ്ചുലക്ഷം രൂപവരെ ഓരോരുത്തർക്കും നഷ്ടപ്പെട്ടു.
കാഞ്ഞങ്ങാട്, ചേടി റോഡ്, നിലേശ്വരം, പെരിയ ഉൾപ്പെടെ ഓഫിസുകൾ പ്രവർത്തിച്ചതാണ് തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ ആസ്ഥാനം കോട്ടയത്താണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.