ഓണത്തിരക്കിലമർന്ന് കാഞ്ഞങ്ങാട് നഗരം
text_fieldsകാഞ്ഞങ്ങാട്: കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി അടച്ച കടകളെല്ലാം തുറന്നതോടെ ഓണത്തിരക്കിലമർന്ന് കാഞ്ഞങ്ങാട് നഗരം. ഭൂരിഭാഗവും തുറന്നെങ്കിലും കച്ചവടത്തിന് പഴയ ആവേശമില്ല. വ്യാപാര സ്ഥാപനങ്ങളിലും തെരുവുകളിലും ഓണക്കച്ചവടം പൊടിപൊടിക്കുകയാണ്. നേരത്തെ സൂചികുത്താൻപോലും ഇടമില്ലാതിരുന്ന ചന്തകളിൽ ഇപ്പോൾ വലിയ തിരക്ക് കാണുന്നില്ല. ഒട്ടുമിക്ക സ്ഥലങ്ങളിലും വീടിനു മുന്നിൽ മത്സ്യമെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ആരും പുതിയ കോട്ട ചന്തയിലേക്ക് പോകാൻ തയാറാകുന്നില്ല.
അതേസമയം ഓണം മുൻനിർത്തി നഗരത്തിൽ പൂക്കളുടെ വിൽപന അലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ മാത്രമായി ചുരുക്കി. ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. ജീവനക്കാർ ഗ്ലൗസും മാസ്ക്കും ധരിക്കേണ്ടതാണ്. ഹോം ഡെലിവറി / പാർസൽ മാത്രം നൽകുക. ഓണം ഉത്സവ സീസണോടനുബന്ധിച്ച് നഗരത്തിൽ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിൽ താൽക്കാലിക വഴിയോര കച്ചവടം കർശനമായി നിരോധിച്ചിട്ടുണ്ട്. നഗരസഭ തിരിച്ചറിയൽ കാർഡ് ലഭിച്ചവർ തങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന സ്ഥലത്ത് കോവിഡ് മാർഗ നിർദേശങ്ങൾ പാലിച്ച് പരിമിതമായ അളവിൽ വഴിയോര കച്ചവടം നടത്തേണ്ടതാണ്.
പൂക്കച്ചവടം നോർത്ത് കോട്ടച്ചേരി മുതൽ പുതിയകോട്ടവരെ കർശനമായി നിരോധിച്ചു. പൂക്കച്ചവടം അലാമിപ്പള്ളി ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ നിശ്ചയിക്കുന്ന സ്ഥലത്ത് നടത്താം. നോർത്ത് കോട്ടച്ചേരി മുതൽ പുതിയകോട്ടവരെ റോഡിനിരുവശവുമുള്ള അനധികൃത വാഹന പാർക്കിങ് നിരോധിച്ചു. നിരോധനം ലംഘിച്ച് വാഹനം പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ മോട്ടോർ വാഹന വകുപ്പും പൊലീസും നിയമനടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.