പുതുതലമുറയെ വയലിലിറക്കി കാഞ്ഞങ്ങാട് നഗരസഭ മഴപ്പൊലിമ
text_fieldsകാസർകോട്: പുതിയ തലമുറയെ വയലിൽ ഇറക്കുക, തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കുക എന്ന സന്ദേശം നൽകി മഴപ്പൊലിമ നടത്തി. ഒഴിഞ്ഞ വളപ്പിൽ നടന്ന കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി.ഡി.എസ് സെക്കൻഡിന്റെ മഴപ്പൊലിമയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.
നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ നജ്മ റാഫി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ ജില്ല കോഓഡിനേറ്റർ ടി.ടി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഹമ്മദ് അലി, കെ. അനീശൻ, മായാകുമാരി, കെ. സരസ്വതി എന്നിവർ സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് സെക്കൻഡ് ചെയർപേഴ്സൻ കെ. സുജിനി സ്വാഗതവും മെമ്പർ സെക്രട്ടറി പി. വി. ജയചന്ദ്രൻ നന്ദിയും പറഞ്ഞു. വയലിൽ കമ്പവലി, ഓട്ടം, പാസിങ് ദബോൾ, സ്പൂൺ റൈസ് തുടങ്ങിയ മത്സരങ്ങളും, ഒപ്പന, തിരുവാതിര, നാടൻ പാട്ട് എന്നിവയും അരങ്ങേറി. മഴപ്പൊലിമ നടത്തിയ തരിശ് പാടം നെൽകൃഷി നടത്തിയാണ് പരിപാടി അവസാനിച്ചത്.
കാഞ്ഞങ്ങാട്: മഴയെ വകവെക്കാതെ ചളിക്കണ്ടത്തില്‍ ആടിപ്പാടി നഗരസഭ കുടുംബശ്രീ ഫസ്റ്റ് മഴപ്പൊലിമ. മഴയുടെ താളത്തിനൊത്ത് നാട്ടിപ്പാട്ടുകളും ഞാറ്റു പാട്ടുകളും അടമ്പ് വയലേലകളില്‍ മുഴങ്ങി. നിധി കണ്ടെത്തല്‍, പാസിങ് ബാള്‍, കമ്പവലി എന്നീ മത്സരങ്ങളോടെ തുടങ്ങിയ മഴപ്പൊലിമ നാടിന്റെ ഉത്സവമായി. തരിശു ഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, യുവ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, ജില്ലയുടെ കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മഴപ്പൊലിമ നടത്തിയത്. നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ കെ.വി. സുശീല അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് വൈസ് ചെയര്മാന് ബില്‍ ടെക് അബ്ദുല്ല, സ്ഥിരംസമിതി ചെയര്മാന്മാരായ അഹമ്മദ് അലി, കെ. അനീശന്‍, കെ. ലത, മായാകുമാരി, കെ. സരസ്വതി, കുടുംബശ്രീ സി.ഡി.എസ് ഫസ്റ്റ് വൈസ് ചെയര്പേഴ്സൻ കെ.വി. ഉഷ, പത്താം വാര്‍ഡ് സി.ഡി.എസ് പ്രസിഡന്റ് ബിന്ദു, സെക്രട്ടറി ജയശ്രീ വിനയന്, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി പി.വി. ജയചന്ദ്രന് എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്പേഴ്സൻ സൂര്യ ജാനകി സ്വാഗതവും പ്രോഗാം കമ്മിറ്റി ചെയര്മാന് എന്‍. ഗോപി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.