സാമൂഹിക ദ്രോഹികളുടെ കേന്ദ്രമായി കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരം സാമൂഹിക ദ്രോഹികളുടെ കേന്ദ്രമായി.
അലഞ്ഞുതിരിയുന്നവര്‍, മയക്കു മരുന്നിനും മദ്യത്തിനും അടിമപ്പെട്ടവർ, ഭിക്ഷാടകർ തുടങ്ങിയവരുടെ ഇടത്താവളമാവുകയാണ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരം. യാത്രക്കാര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഭയപ്പാടോടെയാണെത്തുന്നത്.
ഏതുനിമിഷവും അക്രമസ്വഭാവം കാണിക്കുന്ന മാനസിക രോഗികളടക്കമുള്ളവര്‍ സ്റ്റേഷനിലുണ്ട്. ആര്‍.പി.എഫിന്റെയും പൊലീസിന്റെയും വിരലിലെണ്ണാവുന്ന നിയമപാലകരുണ്ടെങ്കിലും ഇക്കൂട്ടരെ തുരത്താനാകുന്നില്ലെന്നാണ് ആക്ഷേപം.
റെയില്‍വേ സ്‌റ്റേഷൻ പരിസരത്തെ ലൈറ്റുകള്‍ പലതും കത്താത്ത അവസ്ഥയിലാണ്. രാത്രിസമയം കഞ്ചാവും മദ്യവും തലക്കുപിടിച്ച് പേക്കൂത്ത് നടത്തുന്ന സാമൂഹിക ദ്രോഹികളുടെ വിഹാരകേന്ദ്രമായി ഇവിടം മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.