Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightവീട്ടമ്മയുടെ കാഴ്ച...

വീട്ടമ്മയുടെ കാഴ്ച നഷ്ടപ്പെട്ട കേസിൽ കാഞ്ഞങ്ങാട് ആർ.ഡി.ഒയുടെ വാഹനം ജപ്തിചെയ്തു

text_fields
bookmark_border
impounding
cancel
camera_alt

ആ​ർ.​ഡി.​ഒയു​ടെ ജ​പ്തി ചെ​യ്ത വാ​ഹ​നം

കാ​ഞ്ഞ​ങ്ങാ​ട്: ശ​സ്ത്ര​ക്രി​യ​ക്കി​ടെ വീ​ട്ട​മ്മ​യു​ടെ ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട കേ​സി​ൽ കാ​ഞ്ഞ​ങ്ങാ​ട് ആ​ർ.​ഡി.​ഒ​യു​ടെ വാ​ഹ​നം കോ​ട​തി ജ​പ്തി ചെ​യ്തു. ചെ​റു​വ​ത്തൂ​ർ കാ​ട​ങ്കോ​ട്ടെ മ​ല്ല​ക്ക​ര ക​മ​ലാ​ക്ഷി വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​ന്ന നി​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് കോ​ട​തി ന​ട​പ​ടി.1995 ൽ ​ക​മ​ലാ​ക്ഷി​യു​ടെ ഇ​ട​തു​ക​ണ്ണി​ന് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഈ ​ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു. കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​ത് ശ​സ്ത്ര​ക്രി​യ​യി​ലെ പി​ഴ​വാ​ണെ​ന്ന് കാ​ണി​ച്ച് ക​മ​ലാ​ക്ഷി ഹോ​സ്ദു​ർ​ഗ് സ​ബ് കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തു.

1999ൽ ​ഫ​യ​ൽ ചെ​യ്ത കേ​സി​ൽ 2018 ൽ ​വി​ധി വ​ന്നു. 2.30 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞും കോ​ട​തി വി​ധി ന​ട​പ്പി​ലാ​യി​ല്ല. 2019ൽ ​ക​മ​ലാ​ക്ഷി വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ൾ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി. ഹൈ​കോ​ട​തി അ​പ്പീ​ൽ ത​ള്ളി​യ​തോ​ടെ ജി​ല്ല ആ​ശു​പ​ത്രി​യു​ടെ ജീ​പ്പ് ക​ഴി​ഞ്ഞ​മാ​സം ജ​പ്തി ചെ​യ്തി​രു​ന്നു.

പ​ലി​ശ​യ​ട​ക്കം ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക എ​ട്ടു​ല​ക്ഷ​ത്തോ​ളം ക​മ​ലാ​ക്ഷി​ക്ക് ന​ൽ​ക​ണ​മെ​ന്നി​രി​ക്കെ 30,000 രൂ​പ വി​ല വ​രു​ന്ന പ്ര​സ്തു​ത ജീ​പ്പ് വേ​ണ്ടെ​ന്ന് ഹ​ര​ജി​ക്കാ​രി കോ​ട​തി​യെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ർ.​ഡി.​ഒ​യു​ടെ സ്കോ​ർ​പി​യോ ജീ​പ്പ് ജ​പ്തി ചെ​യ്യാ​ൻ ഹോ​സ്ദു​ർ​ഗ് സ​ബ് കോ​ട​തി ജ​ഡ്ജി എം.​സി. ബി​ജു ഉ​ത്ത​ര​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod Newsvehicle
News Summary - Kanhangad RDO's vehicle impounded in the case of the housewife losing her eyesight
Next Story