കാഞ്ഞങ്ങാട് ടൗൺ സ്ക്വയർ പ്രവൃത്തി പുരോഗമിക്കുന്നു; ജനുവരിയിൽ തുറക്കും
text_fieldsകാഞ്ഞങ്ങാട്: വിനോദ രംഗത്ത് നഗരത്തിെൻറ മുഖഛായ മാറ്റുന്ന കാഞ്ഞങ്ങാട് ടൗൺ സ്ക്വയറിെൻറ നിർമാണം പുരോഗമിക്കുന്നു. കാസർകോട് വികസന പാക്കേജിൽപെടുത്തി 59 ലക്ഷത്തിെൻറ പദ്ധതിയും ടൂറിസം വകുപ്പിെൻറ പദ്ധതിയിൽപെടുത്തി 4.98 കോടിയുടെ പദ്ധതിയുമാണ് നടപ്പാക്കുന്നത്. രണ്ടു പ്രവൃത്തികളും അതിവേഗം പുരോഗമിക്കുകയാണ്. കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിന് മുന്നിലാണ് നിർമാണങ്ങൾ നടക്കുന്നത്. ഇവിടെ ആംഫി തിയറ്ററും നടപ്പാതയും ഭക്ഷണശാലയും പാർക്കിങ് ഏരിയയും ഉണ്ടാവും. ഇതിന് പുറമേ ഏഴു ലക്ഷം ചെലവിട്ട് ശുചിമുറി സമുച്ചയവും നിർമിക്കുന്നുണ്ട്. പ്രവൃത്തിയുടെ പുരോഗതി ഇ. ചന്ദ്രശേഖരൻ എം.എൽ.എയും നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാതയും സന്ദർശിച്ചു.
ടൗൺ സ്ക്വയർ 1.53 ഹെക്ടർ സ്ഥലത്ത് വ്യാപിക്കുമെന്നാണ‌് കണക്കാക്കുന്നത‌്. ഹോസ‌്ദുർഗ‌് കോട്ടയുടെ സമീപത്ത‌് 60 സെൻറ് സ്ഥലം റവന്യൂ വകുപ്പ‌് ടൗൺസ‌്ക്വയർ നിർമിക്കാനായി ടൂറിസം വകുപ്പിന‌് വിട്ടുനൽകിയിരുന്നു. മുനിസിപ്പൽ കാര്യാലയവും ഭരണ സംബന്ധമായ കെട്ടിടങ്ങളും പൊലീസ് സ്റ്റേഷനും കോടതിയുമെല്ലാം ഉൾപ്പെടുന്ന നഗരഭരണ സിരാകേന്ദ്രത്തിലായിരിക്കും സ്‌ക്വയർ. 7.75കോടി രൂപയുടെ പദ്ധതിയാണ‌് ആദ്യം സമർപ്പിച്ചത‌്. തുടർന്നുള്ള ചർച്ചയിൽ ചില മാറ്റങ്ങൾകൂടി പരിഗണിച്ചു.
ഒരേസമയം 15കാറുകൾക്കും 20 ടൂവീലറുകൾക്കും പാർക്ക‌് ചെയ്യാനുള്ള സ്ഥലം, കച്ചവടസ്ഥാപനങ്ങൾക്കുള്ള സൗകര്യം, റെയിൻ പവലിയനും അനുബന്ധമായി കച്ചവടത്തിനുള്ള സൗകര്യവും, റാമ്പുകൾ, ഇരിപ്പിടങ്ങൾ, സ‌്ത്രീകളുടെയും പുരുഷന്മാരുടെയും ശുചിമുറി, മുലയൂട്ടുന്ന അമ്മമാർക്ക് പ്രത്യേക സൗകര്യം, സ‌്റ്റോർ റൂം, ഇലക്ട്രിക്കൽ റൂം, ലഘുഭക്ഷണശാല, ഗെയിമിങ‌് സോൺ, പ്രദർശന നഗരി, മഴവെള്ള സംഭരണി, തെരുവു വിളക്കുകൾ, വയോജന വിശ്രമകേന്ദ്രം, കുട്ടികളുടെ കളിസ്ഥലം, സി.സി.ടി.വി സംവിധാനം, സെക്യൂരിറ്റി കാബിൻ, പരസ്യബോർഡുകൾ െവക്കാനുള്ള സംവിധാനം, വാട്ടർ ടാങ്ക‌്, ദിശാസൂചന നൽകുന്ന ബോർഡുകൾ, ആംഫി തിയറ്റർ, ആർട്ട‌് ഗാലറി, വായനകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. ടൗൺ സ്ക്വയറിെൻറ പ്രവൃത്തിയുടെ ഭാഗമായി 40 വർഷം പഴക്കമുള്ള ബസ് സ്റ്റോപ് കെട്ടിടം പൊളിച്ചു നീക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.