കാണിയൂർ പാത: ആവശ്യം ശക്തമാക്കാൻ കർമസമിതി
text_fieldsകാഞ്ഞങ്ങാട്: സർവേ നടപടികൾ പൂർത്തിയാവുകയും ആദായകരമാണെന്ന് കണ്ടെത്തുകയും ചെയ്ത കാഞ്ഞങ്ങാട്-പാണത്തൂർ-കാണിയൂർ റെയിൽപാത യാഥാർഥ്യമാക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാന സർക്കാറുകളും കേന്ദ്ര റെയിൽവേ മന്ത്രാലയവും റെയിൽവേ ബോർഡും സത്വര നടപടികൾ കൈക്കൊള്ളണമെന്ന് കാഞ്ഞങ്ങാട് നഗര വികസന കർമസമിതി യോഗം ആവശ്യപ്പെട്ടു. ഇതിനായി സമ്മർദം ചെലുത്തുന്നതിന് ഡിസംബർ 14ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. കാണിയൂർ പാത കടന്നുപോവുന്ന കർണാടകയിലെയും കേരളത്തിലെയും പ്രദേശത്തുനിന്നുള്ള ജനപ്രതിനിധികളെയും വിവിധ സംഘടന നേതാക്കളെയും കൂട്ടായ്മയിൽ പങ്കാളികളാക്കും. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനെ അമൃതഭാരത് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടി ത്വരിതപ്പെടുത്താൻ കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടും റെയിൽവേ ബോർഡിനോടും യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ അഡ്വ. പി. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സി.കെ. ആസിഫ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ സി. യൂസഫ് ഹാജി, വിവിധ സംഘടന പ്രതിനിധികളായ അഡ്വ. എം.സി. ജോസ്, കെ. മുഹമ്മദ്കുഞ്ഞി, ജോസ് കൊച്ചിക്കുന്നേൽ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, ടി. മുഹമ്മദ് അസ്ലം, എൻ. അശോകൻ, എ. ദാമോദരൻ, എം. കുഞ്ഞികൃഷ്ണൻ, സി. മുഹമ്മദ്കുഞ്ഞി, സി.എ. പീറ്റർ, പി. മഹേഷ്, എ. ഹമീദ് ഹാജി, ഇ.കെ.കെ. പടന്നക്കാട്, കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.